കാസർകോട്: ജില്ലയിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ ഉണ്ടായാലും പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജോലി ലഭിക്കാത്ത അവസ്ഥ. ജില്ലയിൽ വിവിധ വകുപ്പുകളിലേക്കായി റാങ്ക്ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനം കാത്തുകഴിയുന്നത് നിരവധി പേരാണ്. മുൻ സർക്കാറുകളുടെ കാലത്ത് സൂപ്പർ ന്യൂമററിയായി ജോലിയിൽ പ്രവേശിച്ച നിരവധിപേർ ഉണ്ടെന്നിരിക്കെ ഒഴിവുകൾ വരുേമ്പാൾ ഇൗ വിഭാഗത്തിൽ നിന്നും നികത്തിയശേഷം മാത്രമേ പുതിയ നിയമനം നടത്തൂ. ഇതാണ് പരീക്ഷയെഴുതി കാത്തിരിക്കുന്നവരുടെ മുന്നിലുള്ള കടമ്പയായി നിലനിൽക്കുന്നത്. ഭാവിയിൽ വരാവുന്ന ഒഴിവുകൾ മുൻകൂട്ടിക്കണ്ട് താൽക്കാലിക നിയമനം നടത്തുകയും ഒഴിവുകൾ വരുന്ന മുറക്ക് സ്ഥിരനിയമനം നടത്തുകയുമാണ് സൂപ്പർ ന്യൂമററി വഴി ചെയ്യുന്നത്. അതത് കാലത്തെ സർക്കാറുകൾ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ താൽക്കാലികമായി ജോലിയിൽ കയറ്റുകയും ഒഴിവുകൾ വരുേമ്പാൾ അവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അർഹരായവർ തഴയപ്പെടുന്നതായി പലപ്പോഴും ആരോപണം ഉയരാറുണ്ട്. ജില്ലയിൽ വിവിധ വകുപ്പുകളിൽ ഇത്തരത്തിൽ നിരവധിപേരാണ് ജോലി ചെയ്യുന്നത്. ആരോഗ്യ മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ ഇത്തരത്തിലുള്ളത്. ആരോഗ്യ മേഖലയിൽ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽ നിരവധിപേർ സൂപ്പർ ന്യൂമററിയായി ജോലി ചെയ്യുന്നുണ്ട്. ജില്ലയിൽ എൻഡോസൾഫാൻ ദുരിതങ്ങൾ രൂക്ഷമായ കാലയളവിൽ ജോലിയിൽ പ്രവേശിച്ചവരാണ് മിക്കവരും. ഇവരെ ൈകയൊഴിഞ്ഞുകൊണ്ട് പുതിയ നിയമനം സാധിക്കില്ല. കെ.എസ്.ആർ.ടി.സിയിലും പുതിയ നിയമനങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ല. വൈദ്യുതി വകുപ്പിൽ മസ്ദൂർ വിഭാഗത്തിലും സമാന സ്ഥിതിയാണ്. വനം വകുപ്പിലും അഡ്വൈസ് മെമ്മോ കിട്ടിയ പല റാങ്ക് ഹോൾഡേഴ്സിെൻറയും നിയമനം സാേങ്കതികതയുടെ നൂലാമാലകളിൽപെട്ട് തഴയപ്പെടുന്നു. അതത് വകുപ്പുകൾ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും പലപ്പോഴും നിയമനങ്ങൾ വൈകിക്കുന്നു. ഹയർസെക്കൻഡറി ടീച്ചേഴ്സ് തസ്തികയിലും പരിമിത നിയമനം നടപ്പാക്കാൻ മാത്രമേ പി.എസ്.സിക്ക് കഴിഞ്ഞിട്ടുള്ളൂ. ടി. വിനീത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.