കാണാതായ വിദ്യാര്‍ഥി കരമനയാറ്റില്‍ മരിച്ചനിലയില്‍

പൂന്തുറ: കാണാതായ വിദ്യാർഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലാട്ടുമുക്ക് സ്വാഗത് നഗര്‍ ടി.സി 67/3392(1) അഫ്സല്‍സേട്ട്--തൻസീന ബായി ദമ്പതികളുടെ മകൻ മുഹമ്മദ് ഹിഷാമിനെ (19) യാണ് കരമനയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെടിെവച്ചാൻകോവിലിലെ സ്വകാര്യസ്ഥാപനത്തില്‍ പഠിക്കുന്ന ഇദ്ദേഹം കഴിഞ്ഞദിവസം വീട്ടില്‍നിന്ന് സുഹൃത്തുമായി കോളജിലേക്ക് പോകാനായി ഇറങ്ങിയിരുന്നു. കമലേശ്വരത്തെത്തിയ ഇയാള്‍ മറ്റ് രണ്ട് സുഹൃത്തുക്കളുമായി ജഗതി തൃക്കണ്ണാപുരം ആറ്റില്‍ കുളിക്കാന്‍ പോവുകയായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട ഇയാളെ രക്ഷെപ്പടുത്താന്‍ സുഹൃത്തുക്കള്‍ ശ്രമിെച്ചങ്കിലും നടന്നില്ല. ഇതോടെ തിരികെ മടങ്ങിയെത്തിയ സുഹൃത്തുക്കള്‍ ഇൗ വിവരം രഹസ്യമാക്കിെവച്ചു. രാവിലെ പോയ മകനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് പിതാവ് സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചപ്പോൾ ഹിഷാം കമലേശ്വരത്ത് ഇറങ്ങിയതായി പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പൂന്തുറ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് മരണവിവരം പുറത്തായത്. പൊലീസ് ഫയര്‍ഫോഴ്സി​െൻറ സഹായത്തോടെ തൃക്കണ്ണാപുരം ആറ്റില്‍ നടത്തിയ പരിശോധനയിലാണ് ഹിഷാമി​െൻറ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മെഡിക്കല്‍കോളജിലേക്ക് മാറ്റി. സഹോദരി: ആയിഷ ബായി. ഖബറടക്കം ശനിയാഴ്ച 12ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.