ചങ്ങാതി: കർമ പദ്ധതി തയാറായി

കൊല്ലം: സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതയുടെ ചങ്ങാതി കർമ പദ്ധതി തയാറായി. ശനിയാഴ്ച മുതൽ 28 വരെ വാർഡുതല സംഘാടക സമിതി യോഗം ചേരും. 29ന് സർവേ പരിശീലനം നടത്തും. 30ന് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച് ആശയ വിനിമയവും ചർച്ചയും നടക്കും. ഒക്ടോബർ ഒന്നിന് ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ ബോധവത്കരണ ക്ലാസുകളും നടക്കും. രണ്ടു മുതൽ അഞ്ചുവരെ സർവേയും േക്രാഡീകരണ പ്രവർത്തനങ്ങളും ഒക്ടോബർ എട്ടിന് സ്നേഹ സൗഹൃദ സംഗമവും 15ന് പ്രവേശനോത്സവവും നടക്കും. നവംബറിൽ മെഡിക്കൽ, നേത്ര പരിശോധന ക്യാമ്പുകളും കണ്ണട വിതരണവും സംഘടിപ്പിക്കും. ഡിസംബറിൽ കലോത്സവവും ജനുവരിയിൽ വിവിധ ബോധവത്കരണ പരിപാടികളും ഫെബ്രുവരിയിൽ പഠനയാത്രയും മാർച്ചിൽ പഠിതാക്കളുടെ മൂല്യനിർണയ പ്രഖ്യാപനവും നടത്തും. പെരിനാട് പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതിയാണ് കർമ പദ്ധതികൾക്ക് രൂപം നൽകിയത്. 507 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് അംഗം ഡോ. രാജശേഖരൻ, പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, വൈസ് പ്രസിഡൻറ് ശ്രീദേവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. സുരേഷ്, ശ്രീകുമാരി, കോർപറേഷൻ കൗൺസിലർ ബി. അനിൽകുമാർ, സാക്ഷരതാ മിഷൻ കോഓഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.