മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം നടത്തണം ^കാനം

മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം നടത്തണം -കാനം തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ തെറ്റായ സാമ്പത്തിക വികസന നയം മൂലം കടലും ഉൾനാടൻ ജലാശയങ്ങളും തീരദേശവും മത്സ്യത്തൊഴിലാളികൾക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണുന്നതിന് വനാവകാശ നിയമത്തി​െൻറ മാതൃകയിൽ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നേതൃത്വക്യാമ്പ് വേളി യൂത്ത് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, ക്യാമ്പ് ഡയറക്ടർ അഡ്വ. എം.കെ. ഉത്തമൻ, എം. രാധാകൃഷ്ണൻ നായർ, സോളമൻ വെട്ടുകാട്, ഹഡ്സൺ ഫെർണാണ്ടസ്, കുമ്പളം രാജപ്പൻ, എ.കെ. ജബ്ബാർ, ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. 'മത്സ്യമേഖലയും എൽ.ഡി.എഫ് സർക്കാറും' സെമിനാർ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ 2008 വരെയുള്ള കടങ്ങൾ കടാശ്വാസ കമീഷ​െൻറ പരിധിയിൽ കൊണ്ടുവന്ന് കടക്കെണിയിൽപെട്ടവർക്ക് ആശ്വാസം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. ദേശീയ മത്സ്യത്തൊഴിലാളി നയത്തെ സംബന്ധിച്ച് ടി.ഡി. വേലായുധനും മത്സ്യത്തൊഴിലാളി ബോർഡി​െൻറ പ്രവർത്തനത്തെ സംബന്ധിച്ച് എം. ശ്രീകണ്ഠനും ക്ലാസെടുത്തു. ക്യാമ്പ് ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.