'മറ്റ്​ ക്ഷേമപദ്ധതികളിൽ അംഗമല്ലാത്തവർക്ക്​ സാമൂഹികസുരക്ഷ ബോര്‍ഡി​െൻറ ക്ഷേമപദ്ധതിയില്‍ അംഗമാകാം'

കൊല്ലം: സംസ്ഥാനത്ത് പ്രത്യേക ക്ഷേമ പദ്ധതികളിലൊന്നിലും അംഗമാകാത്ത അസംഘടിത മേഖലയിലുള്ളവര്‍ക്ക് സാമൂഹികസുരക്ഷ ബോര്‍ഡി​െൻറ ക്ഷേമപദ്ധതിയില്‍ അംഗമാകാമെന്ന് ‍-മന്ത്രി ടി.പി. രാമകൃഷ്ണന്‍. കൊല്ലം സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഓള്‍കേരള ടൈലേഴ്‌സ് അസോസിയേഷന്‍(എ.കെ.ടി.എ) സ്വയംസഹായസംഘങ്ങളുടെ മൂന്നാമത് വാര്‍ഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് 16 ക്ഷേമ ബോര്‍ഡുകളുണ്ട്. പൊതു-സ്വകാര്യമേഖലകളിലും രാജ്യത്തിന് പുറത്തും തൊഴില്‍പരിശീലനം നടത്തുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും എംപ്ലോയ്‌മ​െൻറ് എക്‌സേഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയിബിലിറ്റി സ​െൻററുകള്‍ വഴി കരിയര്‍ ഗൈഡന്‍സ് സ​െൻററുകള്‍ സ്ഥാപിക്കും. കൂടാതെ സംസ്ഥാനത്തെ ഐ.ടി.ഐകളില്‍ പ്ലേസ്‌മ​െൻറ് സെല്ലുകള്‍ സ്ഥാപിക്കും. ജോബ് പോര്‍ട്ടലും ആരംഭിക്കും. തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധിവിഹിതം കാലോചിതമായി പരിഷ്കരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ. മാനുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എ.കെ.ടി.എ സംസ്ഥാന ട്രഷറര്‍ എം.ഡി സെബാസ്റ്റ്യന്‍, ജനറല്‍സെക്രട്ടറി എന്‍.സി‍. ബാബു, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.