ഗുണ്ടാ സംഘങ്ങൾക്കെതിരായ നടപടി രണ്ടാഴ്​ചക്കുള്ളിൽ അറസ്​റ്റിലായത്​ 2161 പേർ

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്കുമെതിരെ പൊലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ നടപടികളുടെ ഭാഗമായി രണ്ടാഴ്ചക്കുള്ളിൽ അറസ്റ്റിലായത് 2161 പേർ. ഇൗമാസം മൂന്ന് മുതൽ 16 വരെ നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. തിരുവനന്തപുരം റെയ്ഞ്ചിൽ 561 പേരും കൊച്ചി റെയ്ഞ്ചിൽ 977 ഉം തൃശൂർ റെയ്ഞ്ചിൽ 387 ഉം കണ്ണൂർ റെയ്ഞ്ചിൽ 236 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകൾ: തിരുവനന്തപുരം സിറ്റി -254, തിരുവനന്തപുരം റൂറൽ -55, കൊല്ലം സിറ്റി -209, കൊല്ലം റൂറൽ -34, പത്തനംതിട്ട -09, ആലപ്പുഴ -172, കോട്ടയം -141, ഇടുക്കി -100, കൊച്ചി സിറ്റി -364, എറണാകുളം റൂറൽ -200, തൃശൂർ സിറ്റി -120, തൃശൂർ റൂറൽ -112, പാലക്കാട് -94, മലപ്പുറം -61, കോഴിക്കോട് സിറ്റി -39, കോഴിക്കോട് റൂറൽ -38, കണ്ണൂർ -47, വയനാട് -31, കാസർകോട് -81. ഇതി​െൻറ ഭാഗമായി 2089 കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം പ്രകാരം 38 പേർ അറസ്റ്റിലായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഐ.പി.സി 366, 376 വകുപ്പുകൾ പ്രകാരം 30 പേരെയും അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണൽ ഖനനം, എക്സ്പ്ലോസിവ്സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 1710 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുണ്ട- റൗഡി ലിസ്റ്റിൽപെട്ട് ഒളിവിൽ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയർത്തുന്നവരുമായി ഗുണ്ടകൾ ഉൾപ്പെടെ 273 പേർ അറസ്റ്റിലായി. ഇതിൽ 244 പേർ അക്രമം, വധശ്രമം, കൊലപാതകം. തട്ടിക്കൊണ്ടുപോകൽ തുടങ്ങി വിവിധ വകുപ്പിലും കവർച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റിലായത്. സി.ആർ.പി.സി 107 പ്രകാരം കുറ്റകൃത്യങ്ങൾ തടയുന്നതിനും നല്ല നടപ്പിനുമായി 25 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.