റോഡിൽ പോത്തുകളുണ്ട്​ സൂക്ഷിച്ചോ

കൊട്ടിയം: ബൈപാസ് റോഡിൽ അലഞ്ഞുതിരിയുന്ന പോത്തുകൾ അപകടഭീഷണിയുയർത്തുന്നു. മേവറം മുതൽ പാലത്തറ വരെയുള്ള ഭാഗത്താണ് പോത്തുകൾ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നത്. രാത്രിയും പകലും ഒരുപോലെ റോഡിൽ അലഞ്ഞുനടക്കുകയാണ്. രാത്രി തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ പോത്തുകളിൽ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. പകൽ സമയങ്ങളിൽ വാഹനങ്ങൾക്ക് കുറുകെ പോത്തുകൾ ചാടുന്നതും വഴിമുടക്കി നടുവിൽ കിടക്കുന്നതും നിത്യകാഴ്ചയാണ്. പാലത്തറക്ക് സമീപം വിൽപനക്കായി ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്നവയാണിവ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.