കുളത്തൂപ്പുഴ:- പാതയോരത്ത് അപകടഭീഷണി ഉയർത്തിനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. വർഷകാലമെത്തുന്നതിന് മുമ്പായി റോഡുവക്കിലെ അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ച് നീക്കണമെന്ന് കലക്ടറുടെ ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇതിെൻറ മറവിൽ റോഡുവക്കിലുണ്ടായിരുന്ന വിലപിടിപ്പുള്ള തടികൾ മാത്രമാണ് മുറിച്ചുനീക്കിയത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയിൽ മാർത്താണ്ഡംകര വളവിന് സമീപത്തായി മരം മണ്ണിടിച്ചിൽ വൈദ്യുതി ലൈൻ തകർത്ത് റോഡിലേക്ക് പതിച്ചിരുന്നു. മരംവീണത് അർധരാത്രിയിലാതിനാൽ മറ്റ് അപകടം ഉണ്ടായില്ല. പുലർച്ചെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി മരം മുറച്ചുനീക്കി ലൈൻ പുനഃസ്ഥാപിച്ചു. എന്നാൽ മണ്ണിടിച്ചിലുണ്ടായതിന് തൊട്ടടുത്തായി മറ്റൊരു വൻമരം വീഴാറായി നിൽപ്പുണ്ട്. സമാനസ്ഥിതിയിൽ പാതയോരത്ത് പലയിടത്തുമായി നിരവധിമരങ്ങളാണ് അപകടസാധ്യതയുമായി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.