കെ.എസ്​.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച സംഭവം; ആറംഗ സംഘം റിമാൻഡിൽ

കാട്ടാക്കട: പുലര്‍ച്ച ബൈക്കില്‍ ജോലിക്കുപോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മുളകുപൊടി വിതറി ആക്രമിച്ച കേസില്‍ നെയ്യാര്‍ഡാം പൊലീസ് പിടികൂടിയ ആറംഗ സംഘത്തെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത യുവതി ഒളിവില്‍. കാറിലെത്തിയ അക്രമിസംഘം വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് കൈകാണിച്ച് നിര്‍ത്തിയ ശേഷമാണ് ആക്രമിച്ചത്. വെഞ്ഞാറമൂട് കോലിയക്കോട് വേളാവൂർ നുസൈഫ മൻസിലിൽ അൻസർ (27) പിരപ്പൻകോട് ഹാപ്പിലാൻഡ് റോഡിൽ മാങ്കഴി ഏഞ്ചൽ ഭവനിൽ കോഴി ബിനു എന്ന ബിനു (32), കുടപ്പനക്കുന്ന് നാലാഞ്ചിറ കോളജ് സ്റ്റോപ്പിൽ കഴക്കോട്ടുകോണം വീട്ടിൽ പ്രമോദ് (36) കേശവദാസപുരം കവടിയാർ എൻ.എസ്.പി നഗറിൽ 176 തെങ്ങുവിള വീട്ടിൽ കിച്ചു എന്ന ശബരി (25), കേശവദാസപുരം കവടിയാർ കെ.കെ.ആർ.എ നഗറിൽ അനീഷ് നിവാസിൽ അനീഷ് (25), കേശവദാസപുരം എൻ.എസ്.പി നഗറിൽ റഫീഖ് മൻസിലിൽ തൻസീർ (29) എന്നിവരടങ്ങുന്ന ക്വട്ടേഷൻ സംഘമാണ് പിടിയിലായത്. ക്വട്ടേഷന്‍ നല്‍കിയ മുഖ്യപ്രതി പോത്തന്‍കോട് സ്വദേശി റംസി (25) ഒളിവിലാണ്. ആഗസ്റ്റ് 19നാണ് സംഭവം. ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ കോട്ടൂർ ചമതമൂട് സബൂറാ മൻസിലിൽ എം. ഷാഹുൽ ഹമീദിന് (52) നേരെ പുലർച്ച അഞ്ചരയോടെ കോട്ടൂർ ഉത്തരംകോട് സ്‌കൂളിന് സമീപത്താണ് ആക്രമണമുണ്ടായത്. പുലർച്ച ഡ്യൂട്ടിക്ക് ബൈക്കിൽ പോകുകയായിരുന്ന ഷാഹുൽ ഹമീദിനെ മുളകുപൊടിയെറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്ത് താമസിക്കുന്ന റംസിയുമായി ഷാഹുൽ ഹമീദി​െൻറ മകൻ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞി​െൻറ അമ്മയുമായ യുവതി ഇക്കാര്യം മറച്ചുെവച്ചാണ് ഇയാളുമായി പ്രണയത്തിലായത്‌. യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുൽ ഹമീദ് മകനെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും വിദേശത്തേക്ക് പറഞ്ഞുവിടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് റംസി 40,000 രൂപക്ക് കൊലക്കേസ് പ്രതിയും ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട ഗുണ്ടയായ ബിനുവിനും രണ്ടാം പ്രതി അൻസാറിനുമായി ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.