ശ്രീനാരായണഗുരു സമാധി ദിനാചരണം

ആറ്റിങ്ങല്‍: എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യൂനിയ​െൻറ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു സമാധിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 28 ശാഖാ കേന്ദ്രങ്ങളിലും ശാഖാ, മൈക്രോ ഫിനാന്‍സ്, കുടുംബ യൂനിറ്റ്, യൂത്ത് മൂവ്‌മ​െൻറ്, സൈബര്‍ സേന എന്നീ പോഷക സംഘടനകളുടെ ഭാരവാഹികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഭവനങ്ങള്‍ കേന്ദ്രീകരിച്ചും സമൂഹ പ്രാര്‍ഥന, ഉപവാസം, കഞ്ഞി സദ്യ, അന്നദാനം എന്നിവ നടന്നു. മഹാ സമാധി ദിനത്തോടനുബന്ധിച്ച് ശാഖകളില്‍ നടന്ന അന്നദാനത്തി​െൻറ യൂനിയന്‍ തല ഉദ്ഘാടനം ചെറുവള്ളിമുക്ക് വയല്‍വാരം ശാഖയില്‍ യൂനിയന്‍ പ്രസിഡൻറ് എസ്. ഗോകുല്‍ദാസ് നിര്‍വഹിച്ചു. യൂനിയന് കീഴിലെ ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക പ്രാർഥനാ യോഗങ്ങളും നടന്നു. എസ്.എന്‍.ഡി.പി യോഗം ചിറയിന്‍കീഴ് യൂനിയ​െൻറ നേതൃത്വത്തില്‍ രാവിലെ 11ന് നടക്കുന്ന താലൂക്ക് തല ഗുരുസന്ദേശ പ്രബോധന മഹാസമാധി ദിന പദയാത്ര ശാര്‍ക്കരയില്‍നിന്ന് ആരംഭിച്ച് സഭവിള ശ്രീനാരായണാശ്രമത്തില്‍ സമാപിച്ചു. ശാര്‍ക്കര ക്ഷേത്ര സന്നിധിയില്‍ നടന്ന ഗുരുസന്ദേശ പ്രചാരണ സംഗമത്തില്‍ മുന്‍ അന്തമാന്‍ നിക്കോബാര്‍ ലഫ്റ്റനൻറ് ഗവര്‍ണര്‍ വക്കം.ബി പുരുഷോത്തമന്‍ ശ്രീനാരായണ ഗുരുദേവന്‍ ട്രസ്റ്റ് പ്രസിഡൻറ് ഡോ. ബി. സീരപാണിക്ക് ദൈവദശകം പ്രാര്‍ഥനാഗീതം കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യോഗം യൂനിയന്‍ പ്രസിഡൻറ് സി. വിഷ്ണുഭക്ത​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശിവഗിരി മഠം സ്വാമി വിദ്യാനന്ദ മഹാസമാധി പ്രാർഥനക്കും ഗുരുസന്ദേശ പ്രഭാഷണത്തിനും കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ സമാധിദിന കിറ്റുകളുടെ വിതരണം രാജന്‍ സൗപര്‍ണിക നിര്‍വഹിച്ചു. യൂനിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, ശിവഗിരി യൂനിയന്‍ സെക്രട്ടറി അജി.എസ്.ആര്‍.എം, ആറ്റിങ്ങല്‍ യൂനിയന്‍ പ്രസിഡൻറ് എസ്. ഗോകുല്‍ദാസ്, ചിറയിന്‍കീഴ് യൂനിയന്‍ വൈസ് പ്രസിഡൻറ് ഡി. വിപിന്‍രാജ്, കൗണ്‍സിലര്‍മാരായ പ്രദീപ് സഭവിള, അഴൂര്‍ബിജു, ഡി. സുധീര്‍, കെ. പുഷ്‌കരന്‍, ശാര്‍ക്കര ശ്രീനാരായണ ഗുരുദേവന്‍ ട്രസ്റ്റ് വൈസ് പ്രസിഡൻറ് എസ്. സുന്ദരേശന്‍, ജോ.സെക്രട്ടറി എസ്. പ്രശാന്തന്‍, ട്രഷറര്‍ ടി.എസ്. ചന്ദ്രസേനന്‍, സിദ്ധാർഥന്‍ പുതുക്കരി, യൂത്ത് മൂവ്‌മ​െൻറ് പ്രതിനിധികളായ ബൈജു തോന്നയ്ക്കല്‍, പ്രിയദര്‍ശന്‍, എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സന്തോഷ് പുതുക്കരി, ഡി. ചിത്രാംഗദന്‍, ഡോ. ജയലാല്‍ എന്നിവര്‍ പങ്കെടുത്തു. ശാര്‍ക്കര ശ്രീനാരായണ ക്ഷേത്ര സന്നിധിയില്‍ ക്ഷേത്ര മേല്‍ശാന്തി തോന്നയ്ക്കല്‍ വാലികോണത്ത് സുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പുലര്‍ച്ച സ്‌പെഷല്‍ ഗുരുപൂജ, ഗുരുപുഷ്പാര്‍ച്ചന, മഹാഗുരുപൂജ, കുടുംബാര്‍ച്ചന, മഹാസമാധിപൂജ, ദൈവദശകകീര്‍ത്തനാലാപനം, സമൂഹ പ്രാർഥന എന്നിവ നടന്നു. ഫോട്ടോ- എസ്.എന്‍.ഡി.പി ചിറയിന്‍കീഴ് യൂനിയ​െൻറ നേതൃത്വത്തിലുള്ള താലൂക്ക് തല ഗുരുസന്ദേശ പ്രബോധന മഹാസമാധിദിന പദയാത്ര മുന്‍ മന്ത്രി വക്കം ബി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.