തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് ജോലി നൽകിയ ലോകത്തിലെ ആദ്യ മെേട്രായായ കൊച്ചി മെേട്രായിൽ ഈ വിഭാഗത്തിലെ 20 പേർക്കുകൂടി കുടുംബശ്രീ വഴി ജോലി നൽകുന്നു. ഇവർക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും നൽകി അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിെൻറ ഭാഗമായി കുടുംബശ്രീയും കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡും തമ്മിൽ ഇതു സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്മെൻറ് സെൻറർ വഴിയാണ് ഇവരെ തെരഞ്ഞെടുത്തത്. കസ്റ്റമർ ഫെസിലിറ്റേഷൻ സെൻററിലും ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലുമാണ് നിയമിക്കുക. മെേട്രാ സ്റ്റേഷെൻറ വിവിധ വിഭാഗങ്ങളിലേക്കായി നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത 24 പേരിൽ നിന്ന് യോഗ്യരായ 20 പേരെ തെരഞ്ഞെടുക്കുകയായിരുന്നു. കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡിെൻറയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഇവർക്ക് വിദഗ്ധ പരിശീലന ഏജൻസികളുടെ കീഴിൽ സ്കിൽ പരിശീലനം നൽകും. തുടർന്ന് ഇവരെ പാലാരിവട്ടം മുതൽ ചങ്ങമ്പുഴ പാർക്ക് ഇടപ്പളളി പത്തടിപ്പാലം കൊച്ചിൻ യൂനിവേഴ്സിറ്റി കളമശ്ശേരി മുട്ടം അമ്പാട്ടുകാവ് കമ്പനിപ്പടി പുളിഞ്ചുവട് ആലുവ വരെയുള്ള 11 സ്റ്റേഷനുകളിലായി നിയമിക്കും. നിലവിൽ മെേട്രായുടെ 11 സ്റ്റേഷനുകളിലെ വിവിധ വിഭാഗങ്ങളിലായി ഈ വിഭാഗത്തിൽപെട്ട 13 പേർ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.