ഗാർഹിക പീഡനങ്ങൾ കുട്ടികളിൽ അക്രമപ്രവണതയുണ്ടാക്കുന്നു ^ശോഭ കോശി

ഗാർഹിക പീഡനങ്ങൾ കുട്ടികളിൽ അക്രമപ്രവണതയുണ്ടാക്കുന്നു -ശോഭ കോശി തിരുവനന്തപുരം: ബാലാവകാശ കമീഷനിലെത്തുന്ന കേസുകളിൽ 90 ശതമാനവും ഏതെങ്കിലും തരത്തിൽ ഗാർഹിക പീഡനത്തിന് വിധേയരാകുന്ന കുട്ടികളാണെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ അധ്യക്ഷ ശോഭ കോശി. ജില്ല ശിശു സംരക്ഷണ യൂനിറ്റും വേൾഡ് വിഷൻ ഇന്ത്യയും കേരള ചൈൽഡ് റൈറ്റ്സ് ഒബ്സർവേറ്ററിയും സംയുക്തമായി സംഘടിപ്പിച്ച 'ഗാർഹികപീഡനം കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ' ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വേൾഡ് വിഷൻ ഇന്ത്യ അേസാസിയേറ്റ് ഡയറക്ടർ റെൽട്ടൺ സാമുവൽ അധ്യക്ഷത വഹിച്ചു. സംയോജിത ശിശു സംരക്ഷണ പദ്ധതി സംസ്ഥാന മേധാവി എ.എസ്. ഗണേഷ് കുമാർ 'സനാഥബാല്യം -പോറ്റിവളർത്തൽ' പദ്ധതിയെക്കുറിച്ചുള്ള സീഡി പ്രകാശനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി പദ്ധതി ചെയർമാൻ ഫാ. ജോയ് ജെയിംസ് ആമുഖ പ്രഭാഷണവും ജില്ല ശിശു സംരക്ഷണ ഒാഫിസർ സുബൈർ കെ.കെ വിഷയാവതരണവും നടത്തി. ടി.വി. മാത്യു (പ്രോഗ്രാം മാനേജർ, വേൾഡ് വിഷൻ) സ്വാഗതവും രമണി അമർനാഥ് (സീനിയർ മാനേജർ, വേൾഡ് വിഷൻ) നന്ദിയും പ്രകാശിപ്പിച്ചു. ഗാർഹിക പീഡനങ്ങളുടെ പശ്ചാത്തലം എന്ന വിഷയത്തിൽ ഡോ. ലീലാകുമാരി യും ഗാർഹിക പീഡനം -കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ പി. ഉഷയും സംവദിച്ചു. തുടർന്ന് നിഷാന്ത് സംവിധാനം ചെയ്ത 'കാൻവാസ്' എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ഈ സിനിമ നിർമിക്കാനിടയായ പശ്ചാത്തലം പ്രണവം മധു വിവരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.