അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട്: ഐ.ടി.ഡി പ്രോജക്ട് ഒാഫിസി​െൻറ കീഴിൽ ചേന്നാൻപാറയിലെ പി.സി.ടി.സിയിൽ ആരംഭിക്കുന്ന ഹാൻഡ്ലൂം വീവിങ് ആൻഡ് ഗാർമ​െൻറ് മേക്കിങ് ട്രെയിനിങ് യൂനിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നതിന് 15 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ യുവതീയുവാക്കളിൽനിന്ന് . അപേക്ഷകർ എട്ടാം ക്ലാസ് പാസായവരായിരിക്കണം. പ്രതിമാസം 630 രൂപ സ്റ്റൈപൻഡും ഒന്നാം വർഷം 820 രൂപ ലംപ്സം ഗ്രാൻഡും രണ്ടാം വർഷം 630 രൂപയും ലഭിക്കും. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ അപേക്ഷ തയാറാക്കി വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സൂപ്പർവൈസർ, പി.സി.ടി.സി ചേന്നാൻപാറ/ഐ.ടി.ഡി പ്രോജക്ട് ഒാഫിസ് നെടുമങ്ങാട്/ വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റിൻഷൻ ഓഫിസർ എന്നിവർക്ക് 25ന് മുമ്പ് സമർപ്പിക്കണം. മഞ്ച സ്കൂളില്‍ ഓസോണ്‍ ദിനാചരണം നെടുമങ്ങാട്: മഞ്ച ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ബോധവത്കരണം കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സയൻറിഫിക് ഓഫിസര്‍ സിറില്‍ കെ. ബാബു ഉദ്ഘാടനം ചെയ്തു. നാഷനല്‍ സര്‍വിസ് സ്കീം വളണ്ടിയര്‍മാര്‍ മഴ മുതല്‍ മഴുവരെ എന്ന ലഘുനാടകം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ബി.എസ്. ബൈജു അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡി.എസ്. മനു, പ്രധാനാധ്യാപിക റസീന, എന്‍.എസ്.എസ് ഓഫിസര്‍ പ്രശാന്ത്, എസ്.ആര്‍.ജി കണ്‍വീനര്‍ സംഗീത, അധ്യാപകരായ ജിഷ എസ്, പ്രീത പി.വി, സെയ്ദ് ഷിയാസ്, ലിസ ദേവസി, ശോഭകുമാരി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.