പാറശ്ശാല: നിർമൽ കൃഷ്ണ ൈഫനാൻസ് തട്ടിപ്പിനിരയായവരിൽ 2500ലധികം പേർ ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറി. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ നിക്ഷേപകരുടെ വൻതിരക്കായിരുന്നു. എട്ടായപ്പോൾ നിക്ഷേപകരെക്കൊണ്ട് ഗവൺമെൻറ് െഗസ്റ്റ് ഹൗസ് നിറഞ്ഞു. 10ന് ഓഫിസ് പ്രവർത്തനം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിെൻറ നേതൃത്വത്തിലാണ് രേഖകൾ വാങ്ങിയത്. തിരുവനന്തപുരം കൊല്ലം, കന്യാകുമാരി ജില്ലകളിൽനിന്നാണ് നിക്ഷേപകർ അധികവും എത്തിയത്. ആദ്യഘട്ടത്തിൽ നിക്ഷേപകരുടെ എണ്ണവും തുകയും മറ്റ് രേഖകളുമാണ് സ്വീകരിച്ചത്. രണ്ടാം ഘട്ടത്തിൽ നിർമലിെൻറ ബിനാമി ഇടപാടുകളും മറ്റ് സ്ഥാപനങ്ങുടെ ജീവനക്കാരെയും ചോദ്യം ചെയ്യും. 2000 കോടി രൂപയിലധികം നിക്ഷേപ തട്ടിപ്പ് നടത്തിയതായാണ് നിഗമനം. കഴിഞ്ഞ ദിവസം സ്ഥാപനമുടമ നിർമലൻ വഞ്ചിയൂർ കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തതിലെ വാദം മാറ്റിെവച്ചിട്ടുണ്ട്. നിർമലനും ജീവനക്കാരും മധുര ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളതായും അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.