തിരുവനന്തപുരം: വഴുതക്കാട് അമൃത സിവില്‍ സര്‍വിസ് അക്കാദമിയില്‍ 2018 യു.പി.എസ്.സി സിവില്‍ സര്‍വിസ് പരീക്ഷയുടെ പരിശീലനത്തിനുള്ള രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കുന്ന പരിശീലനത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വിസ് പരീക്ഷ എഴുതുന്നവര്‍ പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് പോകുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി, െകാല്‍ക്കത്ത, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുള്ള പരിശീലകരെ തിരുവനന്തപുരത്തുകൊണ്ടുവന്ന് കേരളത്തില്‍തന്നെ മികച്ച പരിശീലനം ലഭ്യമാക്കാനാണ് അമൃത അക്കാദമി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം അക്കാദമിയില്‍ പരിശീലനം നേടിയ 18 വിദ്യാര്‍ഥികളില്‍ 12 പേരും സിവില്‍ സര്‍വിസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആന്ത്രപ്പോളജി, സോഷ്യോളജി, ജോഗ്രഫി തുടങ്ങി ഏറെ ആവശ്യക്കാരുള്ള വിഷയങ്ങളിലടക്കം പ്രത്യേക ക്ലാസുകള്‍ പരിശീലനത്തിെൻറ ഭാഗമാണ്. വൈ-ഫൈ, ലൈബ്രറി, ഡിജിറ്റല്‍ പഠനോപകരണങ്ങള്‍, ഹോസ്റ്റല്‍, ഭക്ഷണം, ഗതാഗതം എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്. വിശദാംശങ്ങള്‍ക്കായി www.amritaias.com , ഫോണ്‍: 9544918800, 8589060000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.