കടകംപള്ളിക്ക്​ പുതിയ പി.എസ്​

തിരുവനന്തപുരം: നിരന്തരം വിവാദത്തിൽ അകപ്പെടുന്നതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന് പുതിയ പ്രൈവറ്റ് സെക്രട്ടറി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. കല്ലറ മധുവിനെയാണ് നിയമിച്ചിട്ടുള്ളത്. അദ്ദേഹം ചുമതല ഏറ്റെടുത്തു. കേരള മെഡിക്കല്‍ ആൻഡ് സെയില്‍സ് റെപ്രസേൻററ്റിവ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ബി. പ്രദീപ് മാതൃസ്ഥാപനമായ വൈദ്യുതിബോർഡിലേക്ക് മടങ്ങിയതിനെ തുടർന്നാണ് പുതിയ നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.