കരാറുകാര​െൻറ ആത്മഹത്യ: കോൺട്രാക്ടർമാർ മാര്‍ച്ച്​ നടത്തി

പത്തനാപുരം: ബിൽ മാറി നൽകാത്തതിനെതുടർന്ന് പത്തനാപുരത്ത് കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രവര്‍ത്തകര്‍ പത്തനാപുരം ബ്ലോക്ക് ഒാഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പിടവൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബ്ലോക്ക് ഓഫിസ് പടിക്കല്‍ പൊലീസ് തടഞ്ഞു. ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശശികലയും മകന്‍ സന്ദീപും മാര്‍ച്ചില്‍ പങ്കെടുത്തു . കറവൂർ കുട്ടിമാനൂരിൽ സന്തോഷ് (47) ആണ് ബില്ല് മാറി നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടുമുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ചത് . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുകയായിരുന്ന സന്തോഷ് കഴിഞ്ഞ മാസം 25നാണ് ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുക, സന്തോഷ് പൂർത്തീകരിച്ച റോഡി​െൻറ ബിൽ തുക ഉടൻ നൽകുക തുടങ്ങിയ ആവശൃങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. നിർമാണം പൂർത്തീകരിച്ച പിറവന്തൂർ പഞ്ചായത്തിലെ കറവൂർ സെമിത്തേരി റോഡി​െൻറ തുകയാണ് ലഭിക്കാനുള്ളത്. ഉദ്യോഗസ്ഥ ബിൽ മാറി നല്‍കാത്തതിനെതുടർന്ന് ബ്ലോക്ക് ഡെവലപ്മ​െൻറ് ഓഫിസർക്കും സന്തോഷ് പരാതി നൽകിയിരുന്നു. പാതയുടെ നിർമാണം ബിനാമി കരാർ പ്രകാരം നടത്താൻ അസി. എൻജിനീയർ സമ്മർദം ചെലുത്തിയിരുന്നതായി പരാതിയിൽ പറയുന്നുണ്ട് . ധര്‍ണ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അജിത്ത് പ്രസാദ് ജയന്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ഇബ്രാഹിംകുട്ടി, എ.കെ ഷംസുദ്ദീന്‍, കെ. സോദരന്‍, റോയി ജി. ജോർജ്, പി. ഗോപി, അബ്ദുൽ റഹ്മാന്‍, ജോസ് ദാനയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.