തെരുവോര കച്ചവട സംരക്ഷണനിയമം: തെരുവു കച്ചവടക്കാർക്ക്​ നവംബർ ഒന്നിനകം തിരിച്ചറിയൽ കാർഡ്

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തി​െൻറ ഭാഗമായി സംസ്ഥാനത്തെ നഗരസഭ പ്രദേശങ്ങളിൽ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ അർഹരായ മുഴുവൻ തെരുവോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകാൻ നിർദേശം. സംസ്ഥാനത്ത് തെരുവോര കച്ചവട സംരക്ഷണനിയമം 2014 നടപ്പാക്കുന്നതി​െൻറ ഭാഗമായാണിത്. ഇതുപ്രകാരം 19,863 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും. തെരുവോര കച്ചവടസംരക്ഷണനിയമം സംസ്ഥാനതല ഉപദേശകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇതോടെ നഗരസഭാപ്രദേശങ്ങളിലെ അർഹരായ മുഴുവൻ തെരുവു കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഇവർക്ക് ലൈസൻസ് നൽകാനും വെൻഡർ സോൺ വികസിപ്പിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സാമൂഹികനീതി വകുപ്പും കുടുംബശ്രീയുമായി കൈകോർക്കുമെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സാമൂഹികനീതി വകുപ്പി​െൻറ സഹകരണത്തോടെ കുടുംബശ്രീ ആസ്ഥാനത്ത് പുതുതായി ആരംഭിച്ച സ്റ്റേറ്റ് റിസോഴ്സ് സ​െൻറർ ഫോർ വുമൺ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.