മൃഗശാലയിൽ രണ്ട്​ ഏഷ്യൻ സിംഹങ്ങൾ എത്തുന്നു

തിരുവനന്തപുരം: മൃഗശാലയിലേക്ക് രണ്ട് ഏഷ്യൻ സിംഹങ്ങൾ എത്തുന്നു. ഹൈദരാബാദിൽനിന്ന് ഒക്ടോബർ പകുതിയോടെ തലസ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇതോടെ മൃഗശാലയിലെ സിംഹങ്ങളുടെ എണ്ണം അഞ്ചാകും. ഭുവനേശ്വറിൽനിന്ന് ഒരു ജോടി പന്നിക്കരടികളെ കൊണ്ടുവരാനും പദ്ധതിയുണ്ട്. പന്നിക്കരടികൾ രണ്ടെണ്ണമുള്ള മൃഗശാലയിൽ പുതിയ അതിഥികൾ കൂടി എത്തുന്നതോടെ ഇവയുടെ എണ്ണം നാലെണ്ണമാകും. നിലവിൽ മൃഗശാലയിൽ ഏഷ്യൻ- ആഫ്രിക്കൻ സിംഹങ്ങളുടെ സങ്കരയിനത്തിൽപെട്ട മൂന്ന് സിംഹങ്ങളാണ് ഉള്ളത്. ഇതിൽ ഐശ്വര്യയെന്ന സിംഹത്തിന് പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ നേരിടുകയാണ്. അത് കണക്കിലെടുത്താണ് ഒരു ജോടി ഏഷ്യൻ സിംഹങ്ങളെ കൊണ്ടുവരുന്നത്. തൃശൂർ മൃഗശാലയിൽനിന്ന് സിംഹവാലൻ കുരങ്ങിനെ നൽകി പകരം ഹൈദരാബാദിൽനിന്ന് സിംഹങ്ങളെ കൊണ്ടുവരാനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും സിംഹവാലൻ കുരങ്ങൻ ചത്തതോടെ മറ്റൊന്നിനെ കൈമാറാനാണ് ആലോചന. അതേസമയം, ചികിത്സയിലുള്ള പന്നിക്കരടിയെ ഈ ആഴ്ച തന്നെ സന്ദർശകരുടെ കൂട്ടിലേക്ക് മാറ്റുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആൻറിബയോട്ടിക്കുകളും മറ്റ് ചികിത്സകളും നൽകിയ കരടി സുഖം പ്രാപിച്ചുവരുന്നു. രണ്ടെണ്ണത്തിൽ ഒരു കരടിയാണ് അസുഖബാധിതനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.