വീടിെൻറ മേൽക്കൂര തകർന്നു; കൊല്ലം: ശക്തമായ കാറ്റിലും മഴയിലും വീടിെൻറ മേൽക്കൂര തകർന്ന് മാതാവിനും മകൾക്കും പരിക്കേറ്റു. മാതാവിെൻറ സംരക്ഷണയിൽ ഇളയ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തങ്കശ്ശേരി സർപ്പക്കുഴി ടി.സി.ആർ.എ 205ൽ വാടകക്ക് താമസിക്കുന്ന ഇഗ്നേഷ്യസിെൻറ വീടിെൻറ മേൽക്കൂരയാണ് തകർന്നത്. ഞായറാഴ്ച പുലർച്ചെ ആറോടെയായിരുന്നു സംഭവം. ഇഗ്നേഷ്യസിെൻറ ഭാര്യ സോഫിയ, മകൾ ഷാരൻ (14) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റോരു മകൾ സാൻട്ര (ആറ്) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സോഫിയയും സാൻട്രിയും ഒരു മുറിയിലും ഷാരൻ മറ്റോരു മുറിയിലുമായിരുന്നു. പുലർച്ചെ ശബ്ദംകേൾക്കുകയും പെട്ടെന്ന് ഓടുമേഞ്ഞ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. സാൻട്രയുടെ ശരീരത്തിൽ തടികളും ഓടും വീഴാതിരിക്കാൻ സോഫിയ മകളുടെ മുകളിലേക്ക് കിടന്നതിനാൽ കുട്ടി പരിക്കേൽക്കാതെ രക്ഷെപ്പട്ടു. തടിക്കഷ്ണവും ഓടും വീണാണ് സോഫിയക്ക് പരിക്കേറ്റത്. ഷാരന് തലക്കാണ് പരിക്കേറ്റത്. മൂവരെയും നാട്ടുകാർ ജില്ല ആശുപത്രിയിൽ എത്തിച്ചു. പോർട്ടിലെ ജീവനക്കാരനായ സോഫിയയുടെ ഭർത്താവ് പുലർച്ചെ ജോലിക്കായി പോയശേഷമാണ് സംഭവം. രണ്ടു കിടപ്പുമുറിയുടെയും ഹാളിെൻറയും മേൽക്കൂരയാണ് തകർന്നത്. വെള്ളംകയറി വീട്ടിലെ ഫാനും ടി.വിയും തകരാറിലായി. എം. മുകേഷ് എം.എൽ.എ, കൗൺസിലർമാരായ കരുമാലിൽ ഡോ. ഉദയസുകുമാരൻ, തുവനാട്ട് വി. സുരേഷ് കുമാർ, വെസ്റ്റ് പൊലീസ്, കൊല്ലം വില്ലേജ് ഓഫിസ് അധികൃതർ തുടങ്ങിയവർ തകർന്ന വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.