കുന്നത്തൂരിലെ ഏലാകൾ മുങ്ങി വൻ കൃഷിനാശവും

ശാസ്താംകോട്ട: മഴയിൽ കുന്നത്തൂർ താലൂക്കിലെ എല്ലാ ഏലാകളും പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഹെക്ടറിലെ നെൽകൃഷി നശിച്ചു. ഇതിനോട് ചേർന്നുള്ള ഇടവിളകൃഷികളും നാശത്തി​െൻറ വക്കിലാണ്. താലൂക്കി​െൻറ മധ്യഭാഗത്തുകൂടി ഒഴുകുന്ന പള്ളിക്കലാർ പലയിടത്തും കരകവിഞ്ഞിരിക്കുകയാണ്. ശൂരനാട് വടക്ക് പറക്കടവിലെ പാതിരിക്കൽ അണനിറഞ്ഞ് വെള്ളം ഒഴുകി പരിസരത്തെ പുരയിടങ്ങൾ വെള്ളത്തിലായി. പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം കിഴക്കേക്കരയിൽ മഴവെള്ളം മുറിച്ചുവിട്ടത് അയൽവീട്ടിൽ കയറിയതിനെ തുടർന്നുണ്ടായ സംഘർഷം ശൂരനാട് പൊലീസ് സ്റ്റേഷനിൽ വരെയെത്തി. ഈ പ്രദേശത്ത് വലിയതോതിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഏത്തവാഴ, കാച്ചിൽ, ചേമ്പ്, ചേന, പച്ചക്കറികൾ തുടങ്ങിയ കൃഷികളൊക്കെ നശിച്ചു. കൃഷിനാശം സംബന്ധിച്ച കണക്കുകൾ ശേഖരിച്ചു വരുന്നതായി കുന്നത്തൂർ താലൂക്ക് ഓഫിസ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.