എം.ആര്‍. നാദിര്‍ഷ ചരമവാര്‍ഷികാചരണം

കരുനാഗപ്പള്ളി: തൊഴില്‍പരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രതിഫലം മോഹിക്കാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നു എം.ആര്‍. നാദിര്‍ഷയെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കൈതവനത്തറ ശങ്കരന്‍കുട്ടി. തയ്യല്‍തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറും ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. നാദിര്‍ഷയുടെ ഒന്നാം ചരമവാര്‍ഷികാചരണ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം രക്ഷാധികാരി എം. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റും ചികിത്സ ധനസഹായവും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.