കഴക്കൂട്ടം: കഴക്കൂട്ടം, ശ്രീകാര്യം, തുമ്പ, ആക്കുളം, പോത്തൻകോട്, മംഗലപുരം എന്നിവിടങ്ങളിൽ വ്യാപക നാശം. പലയിടത്തും മരങ്ങൾ കടപുഴകി. ഇടവക്കോട് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്ന് മരം കടപുഴകി വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ശ്രീകാര്യം പാങ്ങപ്പാറ ഞായറാഴ്ച പുലർച്ച ഒന്നോടെ ദേശീയപാതയിൽ വൻ മരം കടപുഴകി. മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. തോടുകളും ജലാശയങ്ങളും പലയിടത്തും കരകവിഞ്ഞു. ഇന്നുകൂടി മഴ ശക്തമായി നിൽക്കുകയാണങ്കിൽ തെറ്റിയാർ കരകവിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.