പാകിസ്താൻ തീവ്രവാദത്തെ സഹായിക്കുന്നത് നിർത്താതെ ചർച്ച നിരർഥകം -രാജ്നാഥ് ന്യൂഡൽഹി: തീവ്രവാദത്തെ സഹായിക്കുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി സംഭാഷണം നിരർഥകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആരുമായും സംഭാഷണത്തിന് രാജ്യം തയാറാണ്. പക്ഷേ, അതിർത്തി കടന്നുള്ള തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയെ ദുർബലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് പാകിസ്താൻ അവസാനിപ്പിക്കാതെ ചർച്ച അർഥശൂന്യമാണെന്നും തെലങ്കാന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ രാജ്നാഥ് പറഞ്ഞു. കൈകൊടുക്കാൻ മാത്രമല്ല, അടുത്ത സൗഹൃദം ആഗ്രഹിച്ചാണ് 2014ൽ മോദി സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിലേക്ക് പാകിസ്താനും ക്ഷണം നൽകിയത്. എന്നാൽ, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനം ഒരു കാരണവശാലും അംഗീകരിക്കാനാവിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.