ചവറ: കരസേന റിക്രൂട്ട്മെൻറ് റാലിക്ക് തയാറെടുക്കുന്നവർക്ക് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സൗജന്യ പരിശീലനം നൽകും. ഒക്ടോബർ 23ന് കോഴിക്കോട് നടക്കുന്ന റിക്രൂട്ട്മെൻറിന് തയാറെടുക്കുന്നവർക്ക് ചവറ ടൈറ്റാനിയം മൈതാനത്ത് പന്മന ഇടപ്പള്ളിക്കോട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹായ് സന്നദ്ധസംഘടനയുടെ സഹകരണത്തോടെയാണ് പരിശീലനം നൽകുന്നത്. ഒളിമ്പ്യൻ അനിൽകുമാറാണ് പരിശീലകൻ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോയുമായി 17ന് രാവിലെ ഹായ് ഓഫിസിലെത്തണം. തെരഞ്ഞെടുക്കന്നവർക്ക് സൗജന്യമായി ജഴ്സി നൽകും. രാവിലെയും വൈകീട്ടുമാണ് പരിശീലനം. കൊല്ലം ജില്ലയിലുള്ളവർക്ക് മുൻഗണന. ഫോൺ: 9544865555.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.