ആലുവ: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി നാദിര്‍ഷ ഞായറാഴ്ച ഹാജരാകണം. രാവിലെ പത്ത് മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹൈകോടതിയുടെ നിർദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാല്‍, രക്തസമ്മര്‍ദം ഏറുകയും പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതോടെ ചോദ്യം ചെയ്യല്‍ പൊലീസ് ഒഴിവാക്കുകയായിരുന്നു. വൈകീട്ടോടെ ചോദ്യം ചെയ്യലിന് സന്നദ്ധത നാദിര്‍ഷ അറിയിച്ചെങ്കിലും പൊലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. നേരേത്ത ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നാദിര്‍ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്ന വേളയിലാണ് കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് നിർദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.