തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങിെൻറ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡി.ടി.പി, മൊബൈൽ ഫോൺ സർവിസിങ്, ഡിപ്ലോമ ഇൻ ഇൻററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെൻറ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്, സിറ്റി സെൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2474720, 0471-2467728.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.