വസ്തു രജിസ്േട്രഷന് കാലതാമസമുണ്ടായത് സാങ്കേതികതകരാർമൂലം -മന്ത്രി തിരുവനന്തപുരം: രജിസ്േട്രഷൻ വകുപ്പിൽ വസ്തു രജിസ്േട്രഷന് കാലതാമസമുണ്ടായത് സാങ്കേതികതകരാർമൂലമാണെന്നും സർവർ തകരാറുകൾ അടിയന്തരമായി പരിഹരിച്ച് പൊതുജനങ്ങൾക്ക് കാലതാമസമില്ലാതെ സേവനങ്ങൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഓണം അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസങ്ങളിൽ ആധാരം രജിസ്േട്രഷന് കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിെൻറ ഫലമായി സോഫ്റ്റ്വെയർ സംവിധാനം തകരാറിലാവുകയും വകുപ്പിൽനിന്നുള്ള സേവനങ്ങൾക്ക് കാലതാമസം ഉണ്ടാവുകയും ചെയ്തു. കേരള സ്റ്റേറ്റ് ഐ.ടി മിഷൻ, എൻ.ഐ.സി, കെൽേട്രാൺ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പ്രശ്നപരിഹാരം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം സർവർ തകരാറുണ്ടായപ്പോൾതന്നെ അത് പരിഹരിക്കുന്നതിനും കൂടുതൽ സമയം ജോലി ചെയ്ത് പൊതുജനങ്ങൾക്ക് സേവനം നൽകാനും തയാറായ രജിസ്േട്രഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്കും അവരോട് സഹകരിച്ച പൊതുജനങ്ങൾക്കും ആധാരമെഴുത്തുകാർക്കും മന്ത്രി നന്ദി അറിയിച്ചു. അതിെൻറ ഫലമായി 14-ന് രജിസ്േട്രഷന് 3300 ടോക്കൺ നൽകിയതിൽ 2800ഓളം ആധാരങ്ങൾ രജിസ്േട്രഷൻ നടത്താൻ സാധിച്ചു. തടസ്സമില്ലാതെ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിന് കൂടുതൽ ശേഷിയുള്ള സർവറുകൾ ലഭ്യമാക്കുന്നതിന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.