മതേതരവാദികളെ തകർക്കാമെന്നത് ശശികലയുടെ വ്യാമോഹം- ^ജെയ്ക് പി. തോമസ്

മതേതരവാദികളെ തകർക്കാമെന്നത് ശശികലയുടെ വ്യാമോഹം- -ജെയ്ക് പി. തോമസ് വർക്കല: എതിർപ്പി​െൻറ സ്വരങ്ങളെ തകർത്ത് രാജ്യത്തെ മതേതരത്വത്തെയും സമാധാനത്തെയും ഇല്ലായ്മചെയ്യാമെന്നത് ശശികലയുടെ വ്യാമോഹംമാത്രമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ്. 'നിരോധനകാലത്ത് നിശബ്ദമാകാത്ത കാമ്പസ്' എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ നടത്തുന്ന വാഹന പ്രചാരണജാഥയുടെ ജില്ലതല സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിലൂന്നിയ വിദ്യാഭ്യാസത്തി​െൻറ ജനപക്ഷസ്വഭാവത്തെ ആർ.എസ്.എസും സംഘ്പരിവാരങ്ങളും ഉന്മൂലനംചെയ്യാൻ ശ്രമിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കി അവർ കൊലപാതകങ്ങളുടെ തേരോട്ടം നടത്തുകയാണെന്നും ജെയ്ക് സി. തോമസ് പറഞ്ഞു. സമാപന സ്വീകരണസമ്മേളനം വി. ജോയി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ വർക്കല ഏരിയ സെക്രട്ടറി റിയാസ് വഹാബ് അധ്യക്ഷത വഹിച്ചു. ജാഥ മാനേജർ മുഹമ്മദ് അഫ്സൽ, ജാഥാംഗങ്ങളായ ഖദീജത്ത് സുഹൈല, അഥീന സന്തോഷ്, ശ്യാം പ്രസാദ്, റോസൽ രാജ്, ശ്യാം മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.