ജനസേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ പുതുതായി പണികഴിപ്പിച്ച ജനസേവനകേന്ദ്രവും ഒാഫിസ് കവാടവും നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ ഹീബ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പാലിയേറ്റിവ് കെയർ ഉപകരണങ്ങളുടെ വിതരണവും നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. ഷിബു അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ എൻ.കെ അനിതകുമാരി, പുന്നയ്ക്കാട് സജു, ജി. സുകുമാരി, കെ.പി. ശ്രീകണ്ഠൻനായർ, എം. അലി ഫാത്തിമ, കൗൺസിലർമാരായ ലളിത, ടി.എസ്. സുനിൽകുമാർ,സി.പി.എം ഏരിയ സെക്രട്ടറി പി.കെ. രാജ്മോഹൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.കെ. അവനീന്ദ്രകുമാർ, എൻ. അയ്യപ്പൻനായർ, ജി. സുരേഷ് തമ്പി എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് നെയ്യാറ്റിൻകര. ഗവ. ഗേൾസ് എച്ച്.എസ്.എസിൽ എച്ച്.എസ്.എ ഫിസിക്കൽ സയൻസിൽ ഒരു അധ്യാപക‍​െൻറ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11.30ന്. പഞ്ചായത്ത് സമിതിയോഗം നെയ്യാറ്റിൻകര: ജില്ലാ രൂപവത്കരണ സമിതിയുടെ കുളത്തൂർ പഞ്ചായത്ത് സമിതിയോഗം മിനർവ കോളജിൽ വൈസ് ചെയർമാൻ എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. കൊടങ്ങാവിള വിജയകുമാർ, അഡ്വ. ആർ.ടി. പ്രദീപ്, ആർ. ജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ശശികുമാർ (കൺ.), വൈ. സത്യനേശൻ (ജോ.കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.