ഭരണത്തർക്കം: ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിൽ റിസീവർ ഭരണം ഏർപ്പെടുത്തി

*എൻ.എസ്.എസ് നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി ചുമതല ഏറ്റെടുക്കാൻ എത്തിയതോടെയാണ് സംഘർഷമുണ്ടായത് കുണ്ടറ: എൻ.എസ്.എസ് ആസ്ഥാനത്തി​െൻറ നിർദേശപ്രകാരം നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയും നിലവിലുണ്ടായിരുന്ന കമ്മിറ്റിയും തമ്മിലുള്ള ഭരണത്തർക്കത്തെ തുടർന്ന് കേരളപുരം ഇടവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ റിസീവർ ഭരണം ഏർപ്പെടുത്തി. വർഷങ്ങളായി തുടരുന്ന ഭരണസമിതിയെപ്പറ്റി എൻ.എസ്.എസ് നേതൃത്വത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിലവിലുള്ള കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകിയത്. അഡ്ഹോക്ക് കമ്മിറ്റി ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. പൂട്ട് പൊളിച്ച് ഓഫിസിൽ കയറിയ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളെ പഴയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ സ്ത്രീകൾ അടങ്ങുന്ന സംഘം തടഞ്ഞുവെച്ചു. സംഘർഷം പ്രതീക്ഷിച്ച പൊലീസ് ശക്തമായ ബന്തവസ്സ് ഏർപ്പെടുത്തിയെങ്കിലും പലപ്പോഴും സംഘർഷം ലാത്തി വീശലി​െൻറ വക്കുവരെ എത്തി. രാവിലെ തുടങ്ങിയ സംഘർഷം വൈകുന്നേരമായിട്ടും അവസാനിക്കുന്ന ലക്ഷണം കാണാത്തതിനെ തുടർന്ന് എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂനിയൻ പ്രസിഡൻറ് ഡോ. ജി. ഗോപകുമാർ, ഹിന്ദു ഐക്യവേദി നേതാവ് തെക്കടം സുദർശനൻ, കൊല്ലം റൂറൽ ഡിവൈ.എസ്.പി പി. ജേക്കബ്, കൊല്ലം തഹസീൽദാർ ജോൺസൺ എന്നിവർ ക്ഷേത്രത്തിൽ എത്തി ഇരുവിഭാഗത്തി​െൻറയും പ്രതിനിധികളുമായി ചർച്ച നടത്തി. പഴയ ഭരണസമിതിയിലെയും അഡ്ഹോക്ക് കമ്മിറ്റിയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി ഭരണസമിതി ഉണ്ടാക്കാനുള്ള നീക്കവും ഫലം കണ്ടില്ല. സമവായ സാധ്യത മങ്ങിയതോടെ തഹസീൽദാർ ജില്ല കലക്ടറുമായി ബന്ധപ്പെടുകയും അദ്ദേഹത്തി​െൻറ നിർദേശ പ്രകാരം പെരിനാട് വില്ലേജ് ഓഫിസറെ റിസീവറായി നിയമിച്ച് ഭരണ ചുമതല കൈമാറുകയുമായിരുന്നു. രാത്രി പത്തോടെയാണ് റിസീവർ ഭരണം ഏർപ്പെടുത്തിയത്. കുണ്ടറ സി.ഐ എ. ജയകുമാർ, എഴുകോൺ സി.ഐ ബിനു, കൊട്ടാരക്കര സി.ഐ ഒ.എ. സുനിൽ, കുണ്ടറ എസ്.ഐ എ. നൗഫൽ, എഴുകോൺ എസ്.ഐ മഹേഷ്, എസ്.ഐ മാരായ അരുൺദേവ്, എം.വി. വിജയകുമാർ, ഷൈൻ, സണ്ണി, ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തി​െൻറ സാന്നിധ്യമാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ സൂക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.