കൊല്ലം: ശാസ്‌ത്രീയ സംഗീതജ്ഞനും ഗായകനുമായ കെ.എസ്. ഹരിശങ്കർ, ഡോ. കെ. ഓമനക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സംഗീത ഭാരതി വോയ്‌സ് കൾചർ സെൻറർ 30ന് അഞ്ചലിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താൽപര്യമുള്ളവർക്ക് പ്രായഭേദമന്യേ ചേരാവുന്ന കോഴ്‌സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒാഡീഷൻ സെപ്‌റ്റംബർ 21ന് അഞ്ചലിലെ സെൻററിൽ നടക്കും. കെ. ഓമനക്കുട്ടി, പി.കെ. ഗോപൻ, ഹരിശങ്കർ, ഗാഥ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.