കൊല്ലം: ജില്ലയിലെ വ്യാപാര -വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് മിനിമം വേതനംപോലും നൽകുന്നില്ലെന്നും ശരിയായ സമയക്രമീകരണങ്ങൾ ഇല്ലാത്തതുമൂലം സ്‌ത്രീത്തൊഴിലാളികൾ കഷ്‌ടത അനുഭവിക്കുകയാണെന്നും ജില്ല ഷോപ്സ് ആൻഡ് കൊമേഴ്‌ഷ്യൽ വർക്കേഴ്സ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ക്ഷേമപദ്ധതികളിൽ എല്ലാവരേയും ഉൾപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. യൂനിയെൻറ പ്രഥമ ജില്ല സമ്മേളനം 16,17 തീയതികളിൽ നടക്കും. 16ന് റോട്ടറി ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. 17ന് വൈകീട്ട് നാലിന് ചിന്നക്കടയിൽ തൊഴിലാളികൾ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽനിന്ന് 226 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി എ.എം. ഇക്‌ബാൽ, ജില്ല സെക്രട്ടറി പി. സജി, ജി. ആനന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.