കൊല്ലം: ഇന്ത്യൻ ഓയിൽ കോർപറേഷെൻറ കല്ലുകടവ് ജോൺസൺ ഗ്യാസ് ഏജൻസീസിലെ പാചകവാതക വിതരണം മുടങ്ങിയതോടെ ജനം ദുരിതത്തിലായതായി കൺസ്യൂമേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.എം.എസിെൻറ നേതൃത്വത്തിൽ മുൻകൂർ നോട്ടീസ് നൽകാതെ നടത്തുന്ന തൊഴിൽസമരം മൂലമാണ് ഗ്യാസ് വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. സിലിണ്ടർ ബുക്ക് ചെയ്‌ത് ദിവസങ്ങളായി കാത്തിരിക്കുന്ന ഏഴായിരത്തിൽപരം ഉപഭോക്‌താക്കളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. കയറ്റിറക്കുമായി ബന്ധപ്പെട്ട പത്ത് അനധികൃത തൊഴിലാളികൾക്ക് ബി.എം.എസിെൻറ നിർദേശപ്രകാരമുള്ള ഉത്സവബത്ത നൽകണമെന്നും അവരെ അംഗീകൃത തൊഴിലാളികളാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് കൺസ്യൂമേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ജില്ല ഭാരവാഹികൾ പറഞ്ഞു. ഏജൻസിയിലെ മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണത്തിന് തടസ്സംസൃഷ്‌ടിച്ചും വാഹനങ്ങളിൽ സിലിണ്ടർ എത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്. ഗോഡൗണിൽ കയർകെട്ടി കൊടിനാട്ടിയ അവസ്ഥയിലാണെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും ഒരുനടപടിയും സ്വീകരിച്ചില്ലെന്നും ഭാരവാഹികൾ പറഞ്ഞു. കൗൺസിൽ ജില്ല പ്രസിഡൻറ് തോമസ്, ജനറൽ സെക്രട്ടറി എസ്. ലെനീന്ദ്രൻ, വൈസ് പ്രസിഡൻറ് ജോർജ് പട്ടത്താനം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.