എസ്​.ആർ ജങ്ഷൻ–നാഗരുകാവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന്

വെളിയം: എസ്.ആർ ജങ്ഷൻ-നാഗരുകാവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിരവധിപരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. റോഡ് തകർന്നതിനാൽ ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾ വരാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് റോഡി​െൻറ കുറച്ച് ഭാഗത്ത് കോൺക്രീറ്റ് ചെയ്തത് മഴയിൽ ഒലിച്ചുപോയിരുന്നു. ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിൽപെട്ട് അപകടത്തിൽപെടുന്നത് പതിവാണ്. റോഡിൽ വൻകുഴികൾ രൂപപ്പെട്ടതിനാൽ കാൽനടയാത്രികർ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. മേഖലയിൽ ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അടിയന്തരമായി റോഡ് നവീകരിക്കാൻ നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.