കുന്നിക്കോട്: കാര്യറയിൽ കുടിവെള്ള പൈപ്പുകൾ എത്തിച്ചുതുടങ്ങി. ജലവിതരണം മൂന്നുമാസത്തിനകം ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. പിറവന്തൂര്‍-പത്തനാപുരം കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ കാര്യറ വരെ നീട്ടാനാണ് ലക്ഷ്യം. ഇതിെൻറ നടത്തിപ്പിനായി 2.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എറെ നാളുകൾക്ക് ശേഷമാണ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളിലെ ജനങ്ങളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. ചുറ്റും പദ്ധതികൾ നിരവധി ഉണ്ടെങ്കിലും കാര്യറ മേഖലയിലേക്ക് ജലവിതരണം നടത്തിയിരുന്നില്ല. പൂക്കുന്നിമല, പത്തനാപുരം-പിറവന്തൂർ ശുദ്ധജല പദ്ധതി, മഞ്ഞമൺകാല പദ്ധതി, പുനലൂര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നിവയാണ് കാര്യറക്ക് ചുറ്റുമുള്ളത്. ഇവയുടെ ഒന്നും പ്രയോജനം മേഖലയിൽ ലഭിക്കുന്നില്ല. കമുകുംചേരി കാവിൽ കടവ് പാലം വഴി പൈപ്പുകൾ കാര്യറയിലേക്ക് നീട്ടുകയാണ് ലക്ഷ്യം. ശനിയാഴ്ച പൈപ്പിടൽ ആരംഭിക്കും. കാര്യറ, അമ്പലം ജങ്ഷൻ, സർക്കാർമുക്ക്, മൈലാടുംപാറ, തോണിക്കടവ്, പേപ്പർ മിൽ പ്രദേശങ്ങളിലേക്കാണ് ഇനി കുടിവെള്ളം എത്തേണ്ടത്. വേനൽ ശക്തമാകുന്ന സമയങ്ങളിൽ കനത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് മേഖലയിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ചെറുകിട കുടിവെള്ള പദ്ധതി മിക്കതും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.