ഉണർവ് തുടരാനായില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖല തകരും -വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ പുതുതായി ഉണ്ടായ ഉണർവ് തുടരാനായില്ലെങ്കിൽ ഒരിക്കലും ഇൗമേഖലയെ ഭാവിയിൽ സംരക്ഷിക്കാനും വളർത്താനും കഴിയിെല്ലന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപക സംഘടന നേതാക്കൾക്ക് കേരള അധ്യാപക സാനേട്ടാറിയ സൊസൈറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ വിദ്യാഭ്യാസം നിലനിൽക്കാൻ പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണം. പൊതുവിദ്യാഭ്യാസരംഗത്ത് വലിയ ഉണർവുണ്ടായ സാഹചര്യത്തിൽ സമൂഹത്തിെൻറ പ്രതീക്ഷ നിലനിർത്തുക എന്ന കടമ അധ്യാപക സമൂഹത്തിന് നിർവഹിക്കാനുണ്ട്. പരമാവധി ഇൗമേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. പൊതുവിദ്യാഭ്യാസരംഗത്തെ വളർച്ച ശാശ്വതമാണോ എന്ന ചർച്ച നടക്കുന്നുണ്ട്. എന്നാൽ, അതെല്ലാം അസ്ഥാനത്താണെന്ന് തെളിയിച്ച് വളർച്ച ശാശ്വതമാണെന്ന് പൊതുജനങ്ങളെ കൊണ്ട് പറയിക്കാനുള്ള ചുമതല അധ്യാപകർ ഉൾപ്പെടെയുള്ളവർക്കുണ്ട്. സമൂഹം ഏറ്റവുംകൂടുതൽ പ്രതീക്ഷിക്കുന്നത് അധ്യാപകനിൽനിന്നാണ്. വികസനത്തിെൻറ കേന്ദ്രബിന്ദു നല്ല തലമുറയെ വാർത്തെടുക്കുക എന്നതാണ്. തലമുറകളെ വാർത്തെടുക്കുന്ന പ്രക്രിയയിൽ പങ്കാളിയാകുന്നത് കൊണ്ടാണ് സമൂഹ മനഃസാക്ഷിയിൽ എപ്പോഴും അധ്യാപകർ നിറഞ്ഞുനിൽക്കുന്നത്. സർവിസിൽനിന്ന് വിരമിച്ചാലും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായാലും സ്നേഹത്തോടെ അഭിസംബോധനചെയ്യുന്ന മറ്റൊരു തൊഴിലുമില്ല. പ്രഗല്ഭരായ അധ്യാപകർ സർവിസിൽനിന്ന് വിരമിച്ചാലും അനൗദ്യോഗികമായി വിദ്യാഭ്യാസരംഗത്ത് നിൽക്കണം. സമൂഹത്തിലെ പാർശ്വവത്കരണം ഇല്ലാതാക്കുന്നതിന് ജീവിതം മുഴുവൻ അവർ പ്രവർത്തിക്കണമെന്ന് സമൂഹം ആഗ്രഹിക്കുെന്നന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി ഡയറക്ടർ ഡോ.പി.പി. പ്രകാശൻ, വി.എച്ച്.എസ്.ഇ ഡയറക്ടർ ഡോ. ഫാറൂഖ്, അധ്യാപക സംഘടന നേതാക്കളായ കെ.ജെ. ഹരികുമാർ, പി. ഹരിഗോവിന്ദൻ, സി.പി. ചെറിയ മുഹമ്മദ്, എൻ. ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.