മരാമത്ത് പ്രവൃത്തിക്കുള്ള ഫണ്ട് അപര്യാപ്തം -ജി. സുധാകരൻ തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികൾക്ക് ബജറ്റിൽ വകയിരുത്തുന്ന ഫണ്ട് വളരെ കുറവാണെന്ന് മന്ത്രി ജി. സുധാകരൻ. ഫണ്ടിെൻറ കുറവ് നേരിടുെന്നന്ന് പറഞ്ഞാൽ അത് ധനമന്ത്രി തോമസ് െഎസക്കിനെതിരായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിെൻറ പരിഷ്കരിച്ച പരാതിപരിഹാര സെൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാനസൗകര്യ വികസനത്തിന് ഏറ്റവുംകുറഞ്ഞ തുകയാണ് ബജറ്റിൽ വകയിരുത്തുന്നത്. ധനവകുപ്പ് കാലങ്ങളായി സ്വീകരിക്കുന്ന നിലപാടാണിതിന് കാരണം. 2016-17 വർഷത്തിൽ 124 കോടിയാണ് വകയിരുത്തിയത്. അത്ര പ്രാധാന്യമേ ധനവകുപ്പ് കാണുന്നുള്ളൂ. മന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഫണ്ട് പ്രശ്നമാക്കേണ്ടെന്ന് പറഞ്ഞു. കഴിഞ്ഞവർഷം 1000 കോടി അനുവദിക്കുകയുംചെയ്തു. ഇത്തവണ 1500 കോടി ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു. മഴ മാറിയാൽ റോഡിെൻറ അറ്റകുറ്റപ്പണി തുടങ്ങും. കേരളത്തിെൻറ കാലാവസ്ഥയൊന്നും മനസ്സിലാക്കാതെയാണ് റോഡ് പ്രവൃത്തി നീളുെന്നന്ന് പരാതിപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകൾ, കെട്ടിടങ്ങൾ എന്നിവയെകുറിച്ച് പരാതികൾ 1800 425 7771 ടോൾ ഫ്രീ നമ്പർ വഴി അറിയിക്കാവുന്ന സംവിധാനമാണ് ഉദ്ഘാടനം ചെയ്തത്. ആദ്യദിവസം മന്ത്രി നേരിട്ട് പരാതി കേട്ടശേഷം തുടർനടപടിയെടുക്കാൻ ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് നിർദേശംനൽകി. കെ.എസ്.ടി.പി ഹാളിൽ നടന്ന ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ അജിത് പാട്ടിൽ ഭഗവത് റാവു അധ്യക്ഷത വഹിച്ചു. സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡാർലിൻ സി. ഡിക്രൂസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.