പാറശാല രൂപത ഉദ്ഘാടനവും തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണവും 23 ന്

തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ച് പാറശാല കേന്ദ്രമാക്കി പുതുതായി സ്ഥാപിതമായ രൂപതയുടെ ഉദ്ഘാടനം സെപ്റ്റംബർ 23ന് നടക്കും. പുതിയ രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ യൗസേബിയോസി​െൻറ സ്ഥാനാരോഹണവും അന്ന് നടക്കും.ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബാലരാമപുരം നസ്രത്ത് ഹോംസ്കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുകയെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവാ മുഖ്യാഥിതി ആയിരിക്കും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജാംബത്തിസ്തദിക്വാത്രോ വചന സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് ഉദഘാടനം ചെയ്യും. മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ മദര്‍ പ്രേമ മുഖ്യസന്ദേശം നല്‍കും. ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ചാണ് പാറശാല രൂപതക്ക് രൂപം നല്‍കിയിരിക്കുന്നത്. കാട്ടാക്കട, പാറശാല, നെയ്യാറ്റിന്‍കര വൈദിക ജില്ലകളിലെ ഇടവകകളെയും തിരുവനന്തപുരം വൈദിക ജില്ലയിലെ രണ്ട് ഇടവകകളെയും ചേര്‍ത്താണ് പുതിയ രൂപത നിലവില്‍ വന്നിരിക്കുന്നത്. പാറശാല രൂപതയില്‍ നിയമിതനായ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് പത്തനംതിട്ട ജില്ലയില്‍ മൈലപ്ര സ്വദേശിയാണ്. പാറശാല രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസോബിയോസ്, ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവരും വാർത്താസ മ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.