ചവറയിലെ ആണവവികിരണം പരിശോധിക്കണമെന്ന് ​ഗ്രീൻ ട്രൈബ്യൂണൽ

കൊല്ലം: ചവറയിൽ ആണവവികിരണം ഉണ്ടോയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കാതെ പരിശോധിക്കണമെന്ന് ദേശീയ ഗ്രീൻ ട്രൈബ്യൂണൽ. വികിരണം ഉണ്ടെങ്കിൽ മതിയായ ഉത്തരവിറക്കണമെന്നും ട്രൈബ്യൂണൽ നിർദേശിക്കുന്നു. കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എൽ) ചവറയിൽ സൃഷ്ടിക്കുന്ന മലിനീകരണം സംബന്ധിച്ച് സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സ​െൻറർ സമര്‍പ്പിച്ച ഹരജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇൗ നിർദേശമുള്ളത്. പരിസ്ഥിതി നശിപ്പിച്ചതിന് ഒരുകോടി രൂപ പിഴയടക്കാൻ ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്. പരിസ്ഥിതി നാശം മൂലം നിരവധിപേര്‍ വേദനയനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തരവ് നിരീക്ഷിക്കുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും ട്രൈബ്യൂണലിനെ സമീപിക്കാനാവില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാറും ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പും ചേര്‍ന്ന് കെ.എം.എം.എല്‍ സ്ഥിതി ചെയ്യുന്ന ചവറയിലും പരിസരപ്രദേശങ്ങളിലും വിശദമായ ആരോഗ്യസർവേ നടത്തണം. ജനങ്ങളുടെ ആരോഗ്യനില പരിശോധിക്കുകയും പ്രശ്‌നങ്ങളുണ്ടെങ്കിൽ കാരണം കണ്ടെത്തുകയും വേണം. ആരോഗ്യമേഖല അടക്കം വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമായിരിക്കണം പരിശോധന നടത്തേണ്ടത്. പരിശോധന ഫലം പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നരീതിയിൽ പ്രസിദ്ധീകരിക്കണം. ഇതുവഴി പദ്ധതി ബാധിതര്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള നിയമപരമായ പരിഹാരമാര്‍ഗങ്ങൾ തേടാനാവും. നിയമപ്രകാരമുള്ള കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തം (സി.എസ്.ആര്‍) നടപ്പാക്കുന്നു എന്നത് കൊണ്ടുമാത്രം പരിസ്ഥിതി നശിപ്പിച്ചതി​െൻറ ഉത്തരവാദിത്തത്തിൽനിന്ന് കമ്പനിക്ക് ഒഴിവാകാനാവില്ല. മലിനീകരണത്തിന് പരിഹാരമുണ്ടാവും വരെ പ്രദേശവാസികള്‍ക്ക് വെള്ളം നല്‍കൽ കമ്പനിയുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായ നാശം, കൃഷിനാശം തുടങ്ങിയവ ഉണ്ടായവര്‍ക്ക് നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ (എന്‍.ജി.ടി) ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ബിനു. ഡി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.