കുണ്ടറ: കോൺഗ്രസ് മാത്രം ഭരണസമിതി അംഗങ്ങളായുള്ള കുണ്ടറ പഞ്ചായത്ത് സർവിസ് സഹകരണസംഘ(ക്യൂ-401)ത്തിൽ വെള്ളിയാഴ്ച അവിശ്വാസചർച്ച. നിലവിലെ പ്രസിഡൻറ് കല്ലുപുറം മാമച്ചനെതിരെ കോൺഗ്രസിലെ തന്നെ കുണ്ടറ സുബ്രഹ്മണ്യമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ് മൂന്ന് ടേമായി കോൺഗ്രസിെൻറ കൈവശമുള്ള സഹകരണസംഘമാണിത്. മുക്കംപണ്ടം വെച്ച് പണം നൽകിയെന്നും പിന്നീടത് ഒത്തുതീർപ്പാക്കിയെന്നും ഒരുവിഭാഗം ആരോപിക്കുമ്പോൾ മറുഭാഗം വലിയഅഴിമതിയും സ്വജനപക്ഷപാതവുമാണ് ആരോപിക്കുന്നത്. അവിശ്വാസപ്രമേയചർച്ച ഒഴിവാക്കാനുള്ള ചർച്ച മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തുന്നുണ്ട്. ആകെ പതിനൊന്നംഗ സമിതിയിൽ ആറ് പേർ അവിശ്വാസത്തിന് നോട്ടീസ് നൽകിയവർക്കൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.