* നഷ്ടമായത് സുലഭമായിരുന്ന മത്സ്യസമ്പത്ത് * കോവിൽത്തോട്ടത്തെയും പൊന്മനയിലെയും തീരങ്ങളിൽ മത്സ്യബന്ധനം പൂർണമായി നിലച്ചു * ടി.എസ് കനാലിലെയും വട്ടക്കായലിലെയും കക്കയും കൊഞ്ചും കരിമീനും അപ്രത്യക്ഷമായി ചവറ: ഹരിത ൈട്രബ്യൂണൽ പിഴചുമത്തിയ കെ.എം.എം.എല്ലിെൻറ പരിസ്ഥിതി മലിനീകരണം ആഘാതം ഏൽപിച്ചത് കരയിൽ മാത്രമല്ല, കടലിലും. പ്രദേശത്തെ കടലിലും കായലിലും സുലഭമായി ലഭിച്ചിരുന്ന മത്സ്യസമ്പത്തിനെ പരിസ്ഥിതി മലിനീകരണം ഗുരുതരമായി ബാധിച്ചുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കമ്പനിയുടെ മലിനീകരണം ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത വിധമാണ് ഇവിടുത്തെ മത്സ്യസമ്പത്ത് നഷ്ടമാക്കിയത്. മാസങ്ങൾക്ക് മുമ്പ് കമ്പനിയുടെ സമീപത്തെ കടലിൽ ചുവന്ന നിറം പടർന്ന ചിത്രമാണ് മലിനീകരണ ഭീകരത തുറന്നുകാട്ടിയത്. കെ.എം.എം.എൽ എം.എസ് പ്ലാൻറിൽനിന്ന് ആസിഡ് കലർന്ന വെള്ളം ഒഴുക്കിവിടുന്നതു കാരണം കോവിൽത്തോട്ടം മുതൽ പൊന്മന വരെയുള്ള അറബിക്കടൽ ഭാഗത്ത് വെള്ളത്തിെൻറ നിറം ചുവപ്പാെണന്നത് കാലങ്ങളായി പരിസരവാസികൾക്കറിയാമെങ്കിലും ആകാശചിത്രം കണ്ടതോടെയാണ് മലിനീകരണ രൂക്ഷതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ചർച്ചയായത്. ഗൂഗിൾ മാപ്പിെൻറ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തു. എന്നാൽ, കടലിെൻറ നിറവ്യത്യാസം മാത്രമല്ല മലിനീകരണം കൊണ്ടുണ്ടായത്. ഈ ഭാഗങ്ങളിൽ മത്സ്യസമ്പത്ത് പൂർണമായും അപ്രത്യക്ഷമായി. കട്ടമരങ്ങളിലും കമ്പവലകളിലും മത്സ്യബന്ധനം മുമ്പ് സജീവമായിരുന്ന ഇവിടെ ഇപ്പോൾ ആ കാലം കേട്ടുകേൾവി മാത്രമാണ്. കടലിെൻറ സ്വാഭാവിക പരിസ്ഥിതിക്ക് മാറ്റംവന്നതോടെ തീരഭാഗങ്ങളിലെ മത്സ്യബന്ധനം പൂർണമായും നിലച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. മുമ്പ് കടൽത്തീരത്തെ സംരക്ഷണ പാറകളിൽ പറ്റിപ്പിടിക്കുന്ന കക്കയും മുരിങ്ങയും ഞണ്ടും റാളും പൊടിമീനുകളുമൊക്കെ സുലഭമായിരുന്നെങ്കിൽ അവയൊക്കെ ഇപ്പോൾ പൂർണമായും അപ്രത്യക്ഷമായെന്ന് പരിസരവാസികൾ പറയുന്നു. ഞണ്ടിെൻറ കാലുകളിൽ മഞ്ഞനിറം കാണാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ഇത് ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് പതിയെ മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. കട്ടമരങ്ങൾ നിരനിരയായി െവച്ചിരുന്ന കോവിൽത്തോട്ടത്തെയും പൊന്മനയിലെയും തീരങ്ങളിൽനിന്ന് പതുക്കെ ഇവ കാണാതെയായി. പലതവണ കമ്പനി അധികൃതരോട് പരാതിപറഞ്ഞിട്ടും സമരം നടത്തിയിട്ടും ഫലമില്ലായിരുന്നു. പരിസ്ഥിതി സംരക്ഷണ വാദികൾ പോലും പ്രശ്നം ഏറ്റെടുക്കാതെ കൈയൊഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷണഭിത്തിക്കായി നിക്ഷേപിക്കുന്ന പാറകൾപോലും കുറഞ്ഞകാലം കൊണ്ട് തന്നെ പൊടിഞ്ഞില്ലാതാകുന്നതും ആസിഡ് മൂലമാെണന്നാണ് മറ്റൊരു കണ്ടെത്തൽ. ടി.എസ് കനാൽ, വട്ടക്കായൽ എന്നിവയുടെയും സ്ഥിതി മറിച്ചല്ല. കക്കയും കൊഞ്ചും കരിമീനും നിറയെ കിട്ടിക്കൊണ്ടിരുന്ന കായലിൽ ഇന്ന് പേരിനുമാത്രമാണ് മീനുകളുള്ളത്. ആസിഡ് വെള്ളംകയറിയത് മൂലം ചിറ്റൂർ പ്രദേശം നാശോന്മുഖമായെങ്കിലും പ്രദേശം ഏറ്റെടുക്കാനുള്ള നടപടി പ്രദേശവാസികൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനം മൂലം പ്രദേശത്തെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും ഭീഷണിയിലായെന്നുകാണിച്ച് സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെൻറർ ജനറൽ സെക്രട്ടറി ജോയ് കൈതാരം സമർപ്പിച്ച ഹരജിയിലാണ് ദേശീയ ഹരിത ൈട്രബ്യൂണൽ ഒരുകോടി പിഴ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.