തിരുവനന്തപുരം: വി.െഎ.പി സുരക്ഷക്ക് കാര്യക്ഷമമായ വാഹനങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി പൊലീസ്. കേരള പൊലീസ് അസോസിയേഷൻ നേതൃത്വമാണ് ഇൗ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനംനൽകിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ അകമ്പടി വാഹനം അപകടത്തിൽപെട്ട് പൊലീസുകാരൻ മരിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് അസോസിയേഷൻ ഇൗ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചത്. കാലപ്പഴക്കം വന്ന വാഹനങ്ങളാണ് പലപ്പോഴും വി.െഎ.പികളുടെ എസ്കോർട്ടിനും പൈലറ്റിനുമായി ഉപയോഗിക്കുന്നത്. ഇതിൽ പലതും വർഷങ്ങൾ പഴക്കമുള്ളതും ഉപയോഗിക്കരുതെന്ന് മോേട്ടാർ വാഹന വകുപ്പിെൻറ നിർദേശമുള്ളവയുമാണ്. ഇത് സുരക്ഷ ഡ്യൂട്ടിയിൽ ഏർപ്പെടുന്ന പൊലീസുകാരുടെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ കാര്യക്ഷമമായ വാഹനങ്ങൾ അകമ്പടിക്കായി ലഭ്യമാക്കണമെന്ന ആവശ്യമാണ് അസോസിയേഷൻ ഉന്നയിച്ചത്. തിരുവല്ലയിൽ അപകടത്തിൽപെട്ട് പൊലീസുകാരൻ മരിച്ച സംഭവത്തിൽ സേനയിൽ തന്നെ അസംതൃപ്തി ഉയർന്നിരുന്നു. വി.െഎ.പിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾക്കൊപ്പം ഒാടിയെത്താൻ പലപ്പോഴും അകമ്പടി വാഹനങ്ങൾക്ക് സാധിക്കാറില്ല. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും സേനാംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.