സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗരൂകരാകണം ^കമീഷണർ അജിതാ ബീഗം​

സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗരൂകരാകണം -കമീഷണർ അജിതാ ബീഗം െകാല്ലം: സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗരൂകരാകണമെന്ന് സിറ്റി പൊലീസ് കമീഷണർ അജിത ബീഗം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം, കൊട്ടാരക്കര റീജ്യനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദേശ മലയാളി സംഗമം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സിറ്റി പൊലീസി​െൻറ സുരക്ഷിത കൊല്ലം പരിപാടിക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമീഷണർ അറിയിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ജോയ് സി. ആര്യക്കര അധ്യക്ഷത വഹിച്ചു. റീജനൽ മാനേജർമാരായ ശശീന്ദ്രൻപിള്ള, ഷീബ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.