സർക്കാർ, എയ്ഡഡ് സ്കൂളുകളെ മികവിെൻറ കേന്ദ്രമാക്കും ^മുഖ്യമന്ത്രി

സർക്കാർ, എയ്ഡഡ് സ്കൂളുകളെ മികവി​െൻറ കേന്ദ്രമാക്കും -മുഖ്യമന്ത്രി കരുനാഗപ്പള്ളി: വിദ്യാഭ്യാസമേഖലയെ പുരോഗതിയിലെത്തിച്ചാൽ മാത്രമേ നാടിനെയും പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക ബോയിസ് ആൻഡ് ഗേൾസ് സ്കൂളുകളുടെ ശതാബ്ദി ആഘോഷത്തി​െൻറ സമാപനവും ബഹുനിലമന്ദിരത്തി​െൻറ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ ഭാവി തലമുറയെ വാർത്തെടുക്കാൻ കഴിയണം. കുട്ടികളുടെ വിദ്യാഭ്യാസഭാവിയെ സുരക്ഷിതമാക്കാൻ പ്രത്യേക ഊന്നൽനൽകണം. അതിന് അധ്യാപകരാണ് മുഖ്യപങ്ക് വഹിക്കേണ്ടത്. രക്ഷിതാക്കളും കൂടുതൽശ്രദ്ധ ചെലുത്തണം വിദ്യാഭ്യാസരംഗത്ത് കച്ചവട താൽപര്യങ്ങൾ ഉടലെടുത്തതി‍​െൻറ പ്രശ്നങ്ങളുണ്ട്. ഇത് മനസ്സിലാക്കി സർക്കാർ സ്കൂളുകൾ, എയ്ഡഡ് സ്കൂളുകൾ എന്നിവ മികവിേൻറതാക്കി മാറ്റുകയെന്നതാണ് സർക്കാർ ലക്ഷ്യം. സ്കൂളുകളിൽ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിന് നാട്ടിൽനിന്ന് സഹായംതേടുകയും അക്കാദമിക് സൗകര്യങ്ങൾ സർക്കാർ മാസ്റ്റർ പ്ലാനോടെ നടപ്പാക്കുകയുമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, കെ. സോമപ്രസാദ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻപിള്ള, നഗരസഭ ചെയർപേഴ്സൺ എം. ശോഭന, കെ.എൻ. ബാലഗോപാൽ, ആർ. രവീന്ദ്രൻപിള്ള, വി.വി. ശശീന്ദ്രൻ, ഡോ. പി.പി. പ്രകാശൻ, കെ.സി. രാജൻ, എ.കെ. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ 'ജീവതാളം' എന്ന പേരിൽ 35 അടി ഉയരമുള്ള ശിൽപവും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.