റോഡ്​ സുരക്ഷക്ക്​ ഒാപറേഷൻ ഗ്രീൻലൈറ്റ്​ പദ്ധതി വരുന്നു

കൊല്ലം: റോഡ് സുരക്ഷക്കായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിർദേശാനുസരണം ഒാപറേഷൻ ഗ്രീൻ ലൈറ്റ് പദ്ധതി സിറ്റി പൊലീസ് മോേട്ടാർ വെഹിക്കിൾ വിഭാഗത്തി​െൻറ പങ്കാളിത്തത്തോടെ ആരംഭിക്കുന്നു. റോഡപകടങ്ങൾക്ക് കാരണമാകുന്ന അമിതവേഗം, റെഡ് ലൈറ്റ് ലംഘനം, ചരക്ക് വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുക, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനമോടിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഇരുചക്രവാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്യൽ, ഒാേട്ടാറിക്ഷയിൽ സ്കൂൾ കുട്ടികളെ കുത്തിനിറച്ചുള്ള സവാരി, സ്കൂൾ, കോളജ് വാഹനങ്ങളിൽ എണ്ണത്തിൽ കൂടുതൽ കുട്ടികളെ കയറ്റിയുള്ള സവാരി എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് നടപടി തുടങ്ങി. പദ്ധതിയുടെ ഭാഗമായി ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള 'പ്രത്യേക പരിശോധന' മാർഗനിർദേശങ്ങൾ സിറ്റി പൊലീസ് കമീഷണർ അജിതാബീഗം സിറ്റിയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നൽകി. റോഡപകടങ്ങൾ കുറക്കുന്നതിന് 2014 ജൂൺ മുതൽ ആഴ്ചയിലെ ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലം സായുധ ക്യാമ്പിൽ നടത്തിവരുന്ന ഗതാഗത ബോധവത്കരണ ക്ലാസിലേക്ക് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിർബന്ധമായും പെങ്കടുപ്പിക്കാനും നടപടിയായിട്ടുണ്ട്. സ്കൂൾ കോളജ് വിദ്യാർഥികൾ, എൻ.എസ്.എസ് സ്റ്റുഡൻറ് പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവരെ പങ്കാളികളാക്കിയുള്ള ബോധവത്കരണ ക്ലാസുകളും ലഘുലേഖകളുടെ വിതരണവും നടത്തുന്നുണ്ട്. ബുക്ക് ഫെയർ 30 വരെ കൊല്ലം: വടയാറ്റുകോട്ട റോഡിൽ വ്യാപാര ഭവനിലെ ഡി.സി ബുക്സ് ഷോറൂമിൽ നടക്കുന്ന പെൻഗ്വിൻ -റാൻഡം ഹൗസ് ബുക്ക് ഫെയർ 30 വരെ നീട്ടി. കുട്ടികളുടെ പുസ്തകങ്ങൾ, ജനറൽ ബുക്സ്, കോംപറ്റീഷൻ, അക്കാദമിക് പുസ്തകങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ഗ്രന്ഥങ്ങൾ ഇവിടെനിന്ന് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.