എം.എസ്​സി നഴ്​സിങ്​: റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2017ലെ ബിരുദാനന്തരബിരുദ നഴ്സിങ് (എം.എസ്സി നഴ്സിങ്) 2017 കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയിൽ യോഗ്യത േനടിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.കെ. രസ്ന (റോൾ നം. 80398) പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ഞായറാഴ്ച മുതൽ തങ്ങളുടെ ഒാപ്ഷൻ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. ചൊവ്വാഴ്ച ഇൗ സൗകര്യം അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.