കടയ്ക്കൽ: ക്ഷീരകർഷകരെ സഹായിക്കുന്നതിനായി കടയ്ക്കൽ സർവിസ് സഹകരണബാങ്ക് 'ക്ഷീര സാഗരം' പദ്ധതി നടപ്പാക്കുന്നു. കടയ്ക്കൽ, കുമ്മിൾ ഗ്രാമപഞ്ചായത്ത് മേഖലയിലെ ക്ഷീരോൽപാദനം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കും. കർഷകർക്ക് കിടാരികളെ വാങ്ങുന്നതിന് ഇളവുകളോടെയുള്ള വായ്പ, കന്നുകാലികളെ ഇൻഷുർ ചെയ്യൽ, പോഷകാഹാര വിതരണം, കറവയന്ത്രം വാങ്ങി നൽകൽ, ചികിത്സയും ധനസഹായവും ബോധവത്കരണ ക്ലാസുകളും തുടങ്ങിയവയാണ് നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി ബാങ്ക് ഹാളിൽ നടന്ന ക്ഷീരകർഷക സംഗമം ബാങ്ക് ഡയറക്ടർ എസ്. വിക്രമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. മധു അധ്യക്ഷതവഹിച്ചു. ഒാണം-ഇൗദ് സൗഹൃദ സംഗമം -ചിത്രം - കടയ്ക്കൽ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കടയ്ക്കൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് കൾച്ചറൽ സെൻററിൽ നടന്ന ഇൗദ് -ഒാണം സൗഹൃദസംഗമം ഏരിയ കൺവീനർ സലീം തേരിയിൽ ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ ജുവൈരിയ അധ്യക്ഷതവഹിച്ചു. നുസൈഫ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ഗിന്നസ് വിന്നർ ശാന്തി സത്യനെ ഏരിയ കൺവീനർ ജുവൈരിയ ആദരിച്ചു. േഡാ. ശ്രീരേഖ, ഭാസുരാമണി, ഗ്ലീന, ശാന്തി സത്യൻ, ബാസിമ, സുമയ്യ കൊച്ചുകലിംഗ്, നഫീസത്ത് എന്നിവർ സംസാരിച്ചു. ഷൈല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.