'അജൈവ മാലിന്യ ശേഖരണ കലണ്ടർ' നഗരത്തിൽ കോർപറേഷൻ തുറക്കുന്നത്​ 10 കൗണ്ടറുകൾ

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യം േശഖരിക്കാൻ കോർപറേഷൻ നടപ്പാക്കുന്ന 'അജൈവ മാലിന്യശേഖരണ കലണ്ടർ'പ്രകാരം 10 കേന്ദ്രങ്ങളിൽ കൗണ്ടറുകൾ തുറക്കും. എയ്റോബിക് ബിന്നുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന 10 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടം അജൈവ മാലിന്യശേഖരണം നടത്തുക. കൗണ്ടറുകൾ 20 മുതൽ പ്രവർത്തിച്ചുതുടങ്ങും. പ്ലാസ്റ്റിക് എല്ലാ ദിവസവും ശേഖരിക്കും. പുനരുപയോഗിക്കാൻ കഴിയാത്ത ചെരുപ്പ്, കുപ്പികൾ, പൊട്ടിയതും പൊട്ടാത്തതുമായ ഗ്ലാസ് എന്നിവ മൂന്നുമാസത്തിലൊരിക്കലും ആറുമാസത്തിലൊരിക്കൽ ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും. കൂടാതെ ചിരട്ട, തൊണ്ട് എന്നിവയും കൗണ്ടറുകളിൽ നൽകാം. ആദ്യഘട്ടത്തിൽ ജഗതി, ചാല, ഫോർട്ട്, പാളയം, ശ്രീകാര്യം, പേരൂർക്കട, കുറവൻകോണം, ഉള്ളൂർ, തിരുമല, ബീച്ച് ഒാഫിസ് എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ തുറകുക. പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒമ്പതുവരെ രണ്ട് ഷിഫ്റ്റുകളായി കൗണ്ടറുകൾ പ്രവർത്തിക്കും. അതിന് ആവശ്യമായ ജീവനക്കാർക്ക് ഇതിനകം പരിശീലനവും നൽകിക്കഴിഞ്ഞതായി കോർപറേഷൻ അധികൃതർ അറിയിച്ചു. കലണ്ടറി​െൻറ പ്രകാശനം വ്യാഴാഴ്ച വൈകീട്ട് മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. മാലിന്യം വഴിയിൽ തള്ളുന്നവർക്ക് കർശന പിഴശിക്ഷ ഉറപ്പാക്കുന്ന സമഗ്ര മാലിന്യ പരിപാലന നിയമാവലി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നിശ്ചിത ഇടവേളകളിൽ അജൈവ മാലിന്യ ശേഖരണത്തിന് കലണ്ടർ തയാറാക്കിയിരിക്കുന്നത്. പൊതു മാലിന്യ സംസ്കരണത്തിന് നഗര ഹൃദയ വാർഡുകളി‍ലെല്ലാം എയ്റോബിക് ബിന്നുകൾ സ്ഥാപിക്കുന്നുണ്ട്. ഇവയുടെ പരിപാലനത്തിന് ദിവസം മുഴുവൻ ജീവനക്കാരെയും നിയോഗിക്കും. അതിനാൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് എല്ലാ ദിവസവും ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കോർപറേഷ​െൻറ വിലയിരുത്തൽ. മാലിന്യ പരിപാലനത്തിനായി 25 ഗുഡ്സ് ഓട്ടോകളും നിരത്തിലിറക്കുന്നുണ്ട്. എല്ലാ ഹെൽത്ത് സർക്കിൾ ഓഫിസുകളിലും വാഹനം ലഭ്യമാക്കുന്നതി​െൻറ ഭാഗമായാണ് ഗുഡ്സ് ഓട്ടോകൾ വാങ്ങിയത്. ഇതി​െൻറ ഫ്ലാഗ്ഓഫ് മേയർ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.