മാമൻ ക്ഷമിക്കണം... ഞാനിനി പ്രാവിനെ മോഷ്ടിക്കില്ല വെഞ്ഞാറമൂട്: '...മാമൻ എന്നോടു ക്ഷമിക്കണം. എെൻറ അറിവില്ലായ്മകൊണ്ട് ജീവിതത്തിൽ ആദ്യമായി ചെയ്ത തെറ്റാണ്. ഇനി ആവർത്തിക്കില്ല. മാമെൻറ വീട്ടിൽനിന്ന് പ്രാവുകളെ എടുത്തുകൊണ്ടുപോയതിനുശേഷം എനിക്ക് പഠിക്കാൻ കഴിയുന്നില്ല... എെൻറ അമ്മ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു... മാമനുണ്ടായ നഷ്്ടം ഞാൻ ജോലിചെയ്ത് വീട്ടും. ഞാൻ ഒരുതവണ വീട്ടിൽ വന്നിട്ടുണ്ട്... എന്നെ ശപിക്കരുത്... ഒരു പ്രാവിനു കണ്ണുകണ്ടു കൂടാ... ഞാൻ അതിെൻറ കണ്ണിൽ കിടന്ന തൂവലുകൾ വെട്ടിമാറ്റി... സോറി... ഞാൻ പ്രാവുകളെ തിരികെ ഏൽപിക്കുന്നു. എെൻറ പ്രാവുകളുംകൂടി ഇതിനോടൊപ്പമുണ്ട്... ഞാൻ ഇനി പ്രാവുകളെ എടുക്കില്ല. സത്യം... ക്ഷമിക്കണേ...' കൗതുകംതോന്നി കവർന്ന പ്രാവുകളെ ഉടമക്കുതന്നെ തിരികെനൽകി വിരുതൻ മനസ്സലിയിക്കുന്ന ഒരു കത്തും കൂടെ വെച്ചാണ് കടന്നത്. പിരപ്പൻകോട് മഞ്ചാടിമൂട് നവീനിൽ ബിനു ഫിലിപ്പിെൻറ വീട്ടിൽ വളർത്തിയിരുന്ന വിലപിടിപ്പുള്ള വിദേശയിനത്തിൽപ്പെട്ട എട്ടു പ്രാവുകൾ കഴിഞ്ഞയാഴ്ച മോഷണം പോയിരുന്നു. അവയെയാണ് തിരികെ വീട്ടിൽ തന്നെ മോഷ്ടാവ് എത്തിച്ചത്. മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തും ഇതോടൊപ്പം െവച്ചു. കഴിഞ്ഞ മൂന്നുമുതൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. എല്ലാ ദിവസവും പ്രാവിനു തീറ്റ നൽകുന്നയാൾ അഞ്ചിനു രാവിലെ തീറ്റ നൽകുന്നതിനായി വീട്ടിലെത്തുമ്പോൾ കൂടുകൾ തകർത്ത നിലയിലും പ്രാവുകളെ കാണാനുമുണ്ടായിരുന്നില്ല. വെഞ്ഞാറമൂട് പൊലീസിൽ പരാതിയും നൽകിയിരുന്നു. മോഷണംപോയ പ്രാവുകൾക്ക് 48,000 രൂപ വിലയുണ്ട്. കഴിഞ്ഞ ദിവസം കൂട്ടിൽ കാണാതായ പ്രാവുകളിൽ നാലെണ്ണവും കൂടാതെ ഇവരുടേതല്ലാത്ത ആറു പ്രാവുകളും ഉണ്ടായിരുന്നു. കൂടിനു സമീപത്തുനിന്നാണ് പെൻസിൽ കൊണ്ട് എഴുതിയ കത്ത് ലഭിച്ചത്. കത്ത് പൊലീസിനു കൈമാറി. വീട്ടിലെത്തിച്ച പ്രാവുകളിൽ കുറച്ചെണ്ണം മറ്റെവിടെനിന്നോ കൊണ്ടുവന്നതാണ്. ഇവക്കെല്ലാം അസുഖം ബാധിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.